Thu. Apr 25th, 2024

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഘെസ് എന്നിവരാണ് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടത്.

തമോഗര്‍ത്തങ്ങളെ സംബന്ധിച്ച പഠനത്തിനാണ് റോജര്‍ പെന്റോസിന് പുരസ്‌കാരം ലഭിച്ചത്. സൂപ്പര്‍മാസീവ് കോമ്പാക്ട് ഒബ്കടുകളെ സംബന്ധിച്ച പഠനത്തിനാണ് ആന്‍ഡ്രിയ, റെയീന്‍ഹാര്‍ഡ് ജെന്‍സെല്‍ എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. സ്വീഡിഷ് സയന്‍സ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമ്മാന തുകയായ 10 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ പുരസ്‌കാര ജേതാക്കള്‍ക്കിടയില്‍ പങ്കിടും.

ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്, 1931ല്‍ യു.കെയിലെ കോള്‍ചെസ്റ്ററില്‍ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. റെയ്ന്‍ഹാര്‍ഡ് ജെന്‍സെല്‍ ജര്‍മ്മന്‍ ശാസ്ത്രജഞനാണ്. ആന്‍ഡ്രിയ ഘെസ് അമേരിക്കന്‍ ശാസ്ത്രജഞയാണ്.