Fri. Mar 29th, 2024

✍️  ലിബി. സി എസ്

ദേശസ്നേഹിയായ വീരസവർക്കർ കമ്പികഥ വിജയൻ നായർക്കിയിട്ട് പെണ്ണുങ്ങൾ അടികൊടുത്ത കേസിൽ ശരിക്കും പെട്ടുപോയത് പോലീസും സംഘികളും വിവിധ ഭരണമുന്നണി പാർട്ടികളുടെ വർഗ്ഗ ബഹുജന സംഘടനകളും വനിതാ കമ്മീഷനുമാണ്.

അടികൊടുത്തവരിൽ ഡബ്ബിങ്‌ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇല്ലായിരുന്നു എങ്കിലും, നായർ ഇറക്കിയ വീഡിയോയിൽ സുഗതകുമാരി അമ്മച്ചിയേയും ഭാഗ്യലക്ഷ്മിയെയും അധിക്ഷേപിച്ചിട്ടില്ലായിരുന്നെങ്കിലും ഈ രണ്ടുപേർക്കും ശേഷം ആ വീഡിയോയോയിൽ അപമാനിക്കുന്നയാളുകളെ അപമാനിച്ചാൽ കേരളത്തിൽ ആർക്കും ഒന്നും തോന്നില്ലായിരുന്നു. അത് രണ്ടുവർഷമായി നിർബാധം തുടരുന്നതാണല്ലോ?

ജാമ്യമില്ലാവകുപ്പായ ഐടി ആക്റ്റ് 67 A ഇട്ട് അകത്താക്കാവുന്ന ബിന്ദു അമ്മിണിയുടെ മോർഫ് ചെയ്ത രണ്ട് ബ്ലൂഫിലിം വീഡിയോകൾ ഇറക്കിയ കേസിൽ അതു പ്രചരിപ്പിക്കുന്നയാളുകളിൽ ചിലരെയെല്ലാം ഐഡന്റിഫൈ ചെയ്തു കൊടുത്തിട്ടുകൂടി എന്ത് കോപ്പാണ് പോലീസ് ചെയ്തതെന്നും, കേരളത്തിലെ സ്ത്രീവിമോചകരിൽ ആർക്കെങ്കിലും അത് സ്ത്രീത്വത്തെ അപമാനിക്കലായി തോന്നിയോ എന്നതും ഓർത്തുനോക്കൂ. കനക ദുർഗ്ഗയെ ലോക്കൽ നേതാവ് മുതൽ എംപി വരെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചത് മറന്നുപോയോ?

എന്തിന് കോന്നി ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ട പ്രസ് ക്ളബ്ബിൽവെച്ച് നടന്ന മീറ്റ് ദലീഡേഴ്സ് പ്രോഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു അമ്മിണിയേയും കനക ദുർഗ്ഗയെയും കുറിച്ച് അനാവശ്യം പറഞ്ഞിട്ട് എതിർ സ്ഥാനാർഥിയോ ഏതെങ്കിലും മാധ്യമ പ്രവർത്തകനോ അത് സ്ത്രീകളെ അപമാനിക്കലായി തോന്നുകയോ പ്രതികരിക്കുകയോ ചെയ്തോ?

കേസു കൊടുക്കുന്നതുവരെ അത് ഒരു ദിവസം മുഴുവൻ ഇടക്കിടയ്ക്ക് സംപ്രേഷണം ചെയ്ത മാധ്യമസ്ഥാപനങ്ങൾക്കോ അതു കണ്ടുകൊണ്ടിരുന്ന പൊതുസമൂഹത്തിനോ കേരളത്തിലെ ഫെമികൾക്ക് പോലുമോ വനിതാ കമ്മീഷനോ അത് സ്ത്രീകളെ അപമാനിക്കലായി തോന്നിയില്ല എന്നുമാത്രമല്ല കേസായപ്പോൾ സ്ഥാനാർത്ഥിയെ സഹായിക്കാൻ വാർത്ത മുക്കുകയായിരുന്നു മാധ്യമങ്ങൾ.

കൈരളി ടിവിയിലിരുന്നു തലയിൽ ജെട്ടിയിടുന്നവൻ മഞ്ജുവിനെ ” കള്ളവണ്ടി കയറിയ കള്ളവെടി” എന്ന് വിളിച്ചപ്പോൾ ആർക്കെങ്കിലും അത് സ്ത്രീകളെ അപമാനിക്കലായി തോന്നിയോ?

ഇപ്പോൾ അടികൊടുത്ത ദിയ സനയെയും ശ്രീലക്ഷ്മിയെയും കുറിച്ചായിരുന്നു ഈ വീഡിയോ എങ്കിലും ആർക്കും അത് സ്ത്രീകളെ അപമാനിക്കലായി തോന്നുമായിരുന്നില്ല എന്നതാണ് വാസ്തവം. എന്നുമാത്രമല്ല രണ്ട് അർബൻ മ്യാവോയിസ്റ്റുകളോ അതല്ലെങ്കിൽ അനാർക്കികളോ, അറ്റ് ലീസ്റ്റ് അർബൻ നക്സലുകളോ കൂടി ഒരു ദേശസ്നേഹിയെ ആക്രമിച്ച കേസിൽ യുഎപിഎ ചുമത്തി അകത്താക്കിയേനെ.

ശരിക്കും സംഘികളും സർക്കാരും ഒരുപോലെ പെട്ടുപോയത് ഭാഗ്യലക്ഷ്മി ഇതിനിടയിൽ വന്നതുകൊണ്ടല്ലേ?

ഭാഗ്യലക്ഷ്മി പുതിയ രണ്ട് അർബൻ മ്യാവോയിസ്റ്റുകളെയാണ് കേരളാ പൊലീസിന് നഷപ്പെടുത്തിക്കളഞ്ഞത് എന്നതാണ് സത്യം.

അടികൊടുത്ത പെണ്ണുങ്ങൾക്കൊപ്പം തന്നെ! അത് അടികൊടുക്കേണ്ട വിഷയവുമാണ്! എങ്കിലും വെറുതെ ഓർമ്മിപ്പിച്ചതാണ്.