ദേശ സ്നേഹി വിജയ് പി നായരുടെ യുട്യൂബ് ചാനൽ പൂട്ടി; വീഡിയോകൾ പ്രൈവറ്റ് ആക്കി

യൂട്യൂബിലൂടെ കമ്പികഥ വീഡിയോകളുണ്ടാക്കി സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരുടെ വീഡിയോകളും യൂടൂബ് ചാനലും നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെടാനിരിക്കെയാണ് അക്കൗണ്ട് പ്രൈവറ്റാക്കിക്കൊണ്ടുള്ള യൂട്യൂബിന്റെ നടപടി.ഇതോടെ ഇയാൾ ചെയ്ത വീഡിയോകൾ സാധാരണ രീതിയിൽ ഇനി കാണാൻ കഴിയില്ല.

സംഭവത്തില്‍ ഇന്നലെ വിജയ് പി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

സൈക്കോളജിസ്റ്റാണെന്ന വ്യാജേനയായിരുന്നു യൂട്യൂബിലൂടെ ഇയാൾ സ്ത്രീകളെ അധിക്ഷേപിച്ചിരുന്നത്. കൂടാതെ ഇയാൾ ആർഎസ്എസ് ൻറെ മുഖ പത്രമായ കേസരിയിലും ലേഖനങ്ങൾ എഴുതിയിരുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.