മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രി പിണറായി വിജയന് ഫോണില്‍ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പിന്നാലെ വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത ആളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. മൂന്നു ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാള്‍.