ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു; സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ബിഹാർ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടാവില്ല. ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മാത്രമാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. കേരളത്തിനു പുറമെ തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ അഞ്ച് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും വേണ്ടെന്ന് വെച്ചു.