Tue. Mar 19th, 2024

കൊവിഡ് നീരീക്ഷണ കേന്ദ്രത്തിൽ ബാത്ത് റൂമിൽ ക്യാമറ വെച്ച് യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി കൊവിഡ് സെന്ററിലാണ് സംഭവം.

കൊവിഡ് നീരീക്ഷണത്തിലുള്ള ഒരു യുവതി കുളിക്കുന്നതിനിടെയാണ് ബാത്ത് റൂമിൽ ഒളിപ്പിച്ച മൊബൈൽ ക്യാമറ കണ്ടത്. തുടർന്ന് യുവതി ഇക്കാര്യം അധികൃതരെ അറിയിച്ചു. പാറശാല പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഷാലുവിനെ പിടികൂടുന്നത്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ തയ്യാറാവുന്നതിനിടെയാണ് ഇയാൾ കുളിസീൻ പിടിക്കാൻ പോയതും പൊലീസിന്റെ പിടിയിലാകുന്നതും.ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.