Fri. Mar 29th, 2024

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയില്‍ ആയിരുന്നു.രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് സുരേഷ് അംഗഡി. കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്സഭാംഗമാണ് സുരേഷ് അംഗഡി. സെപ്തംബര്‍ 11നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലായിരുന്നു അംഗഡിയെ രോഗാവസ്ഥ കൂടിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.