Thu. Mar 28th, 2024

“അതായത് സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: ഞാൻ ചുമ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ഞാൻ പീഡിപ്പിക്കുമ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ഇങ്ങനെ വിശ്വസിച്ചാൽ അവിടെ അത്ഭുതം നടക്കും!”_ എന്ന സഹനദാസൻ, പീഡിത മശിഹ, ഉത്തമ പീഡന പിതാവ് വി. ഫ്രാങ്കോയുടെയും വി.ഫാ:റോബിൻ വടക്കുംചേരിയുടെയും ക്രിസ്തീയ പാത പിന്തുടർന്ന് മറ്റുസഭകളിലെ പ്രതിപുരുഷന്മാരും പീഡാസഹനത്തിൻറെ മാതൃകകൾ ആകുന്നു.  വിശുദ്ധ പീഡനത്തിൻറെ പേരിൽ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഒരു കർത്താവിൻറെ പ്രതിപുരുഷൻ കൂടി ജയിലിലായി.

ക്രിസ്തീയ സഭകൾക്ക് നാണക്കേടായി പ്രതിപുരുഷന്മാരുടെ പീഡന പരമ്പരകള്‍ തുടര്‍ക്കഥയാകുന്നതിനിടയിൽ ഇപ്പോൾ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികന്‍ ഫാദര്‍ ശ്ലോമോ ഐസക് ജോര്‍ജാണ് 13 വയസ്സുകാരിയെ ക്രൂരമായി പിഡിപ്പിച്ചതിന് ഫോനിക്‌സ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കാത്ത ഫെഡറല്‍ കുറ്റകൃത്യമായതിനാല്‍ ജാമ്യം നിഷേധിച്ചിരിക്കുകയാണ് ഈ സഹൻദാസന്.

ഇയാൾ ഇതിനുമുൻപും വിശുദ്ധ പീഡനങ്ങൾ നടത്തിയിരുന്നു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന നിക്കോളോവോസ് മെത്രാപ്പൊലീത്ത പ്രസ്തുത വൈദികനെ പതിമൂന്ന് വയസ്സ്കാരിയെ പീഡിപ്പിച്ചതിന് ഇടവകാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് പുരോഹിതന്മാർക്കുള്ള ഏറ്റവും വലിയ ശിക്ഷയായ സ്ഥലം മാറ്റ ശിക്ഷാ നടപടി പ്രകാരം ചിക്കാഗോയില്‍ നിന്ന് നേരത്തെ സ്ഥലം മാറ്റിയിരുന്നു. പക്ഷെ കേസ് ക്രിസ്തീയ ആചാരപ്രകാരം പൊലീസിനെ അറിയിക്കാതെ ദൈവത്തിൻറെ കോടതിയിൽ ഒതുക്കി തീര്‍ത്തു. ഇതേ തുടര്‍ന്നാണ് അരിസോണ സെന്റ് തോമസ് പള്ളിയില്‍ നിയമിതനാകുന്നത്. 2015ലും പ്രസ്തുത വൈദികന് മേല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയുണ്ട്. അതും സഭ ഇടപെട്ട് പൊലീസ് അറിയാതെ ദൈവത്തിൻറെ കോടതിയിൽ ഒതുക്കി തീര്‍ക്കുകയായിരുന്നു.

അന്നത്തെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനും താന്‍ അതിഥിയായി താമസിച്ച വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഉടനടി അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് നാടുകടത്തി സഭ രക്ഷപ്പെടുത്തിയ മഹാനുമായ മാര്‍ യൗസോബിയോസ് ഇദ്ദേഹത്തെ അക്കാലയളവില്‍ ഭദ്രാസനത്തിലെ എല്ലാവിധ വൈദിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

മാര്‍ യൗസേബിയോസിനെ നീക്കം ചെയ്തതിനെ തുടര്‍ന്ന് 2018ല്‍ ഭദ്രാസന ചുമതലയുണ്ടായിരുന്ന അടൂര്‍ മെത്രാന്‍ സക്കറിയാസ് മാര്‍ അപ്രേം നേരത്തെ മാറ്റി നിര്‍ത്തിയിരുന്ന പീഡോഫീലിയക്കാരനായ ഫാദര്‍ ശ്ലോമോ ഐസക് ജോര്‍ജിനെ സാക്രിമെന്റോയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയായി നിയമിക്കുകയായിരുന്നു.

ഇവിടെ വികാരിയായി തുടരവെയാണ് വീണ്ടും 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രസ്തുത സംഭവം ഇങ്ങനെ. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ ഗ്രോസ്സറിക്കട തുടങ്ങുന്നതിന് മുമ്പ് കൂദാശയ്ക്കായി വികാരിയെ വിളിച്ചു. കൂദാശയ്ക്ക് ശേഷം വികാരിയെ ഭക്ഷണം കഴിക്കുന്നതിനായി 13,14 വയസ്സുള്ള പെണ്‍മക്കളോടോപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ വികാരി അവസരം മുതലെടുത്ത് തനിനിറം പുറത്തെടുക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലുണ്ടായ വേദനയെ തുടര്‍ന്ന് നടന്ന കൗണ്‍സിലിങില്‍ സ്‌കൂള്‍ കൗണ്‍സിലറോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. കേസ് ഒതുക്കുവാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതിനെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയിലെ അരിസോണയിലെ ജയിലിലെ 32-ാം സെല്ലിലാണ് ഉള്ളത്. ഫെഡറല്‍ നിയമപ്രകാരം 50-60 വര്‍ഷം വരെ കഠിന തടവ് ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണ് വൈദികന്‍ ചെയ്തത്.

പ്രാസംഗികനും ഗായകനും സ്വരമാധുര്യത്തോടെ കുര്‍ബാന അര്‍പ്പിക്കുന്ന ഈ വൈദികനില്‍ പീഡോഫീലിയക്കാരനുണ്ടെന്ന് തങ്ങള്‍ക്ക് ഒരിക്കലും തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് അമേരിക്കന്‍ ഭദ്രാസനത്തിലെ വിശ്വാസികള്‍ പറയുന്നു. ഈ വൈദികള്‍ കേരളത്തില്‍ നിരണം ഭദ്രാസനത്തില്‍പെട്ട മാന്നാര്‍ മര്‍ത്തമറിയം ഇടവകാംഗമാണ്.

ക്രൈസ്തവ സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലും കത്തോലിക്കാ സഭയിലേതുപോലെ പുരോഹിതന്മാരുടെ പീഡനങ്ങള്‍ പെരുകുകയാണ്. അമേരിക്കയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച മാര്‍ യൗസേബിയോസിനെ മാവേലിക്കര ഭദ്രാസനാധിപനായി വാഴിച്ചു. കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച വൈദികരെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യപ്രദമായ ഇടവകകളിലേക്ക് സ്ഥലം മാറ്റി നല്ല അവസരമൊരുക്കി. അവര്‍ ഇന്നും സസുഖം വാഴുന്നു

വിശ്വാസ വഞ്ചന നടത്തി ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഫാദര്‍ വര്‍ഗീസ് മാര്‍ക്കോസ് ആരിയാട്ട്, പള്ളിമുറിയില്‍ കുര്‍ബാനയ്ക്ക് ശേഷം യുവതിയെ കൊണ്ടുവന്ന് പീഡിപ്പിച്ച ഫാദര്‍ ജിനോ, ഇവരെല്ലാം ഇന്നും സഭയില്‍ ശമ്പളത്തോടെ തുടരുന്നു. അടൂര്‍ ഭദ്രാസനാധിപനില്‍ നിന്ന് ശെമ്മാശനായ തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഭാനേതൃത്വത്തിന് പരാതി നല്‍കിയ ഭാര്യയുടെ പരാതിയും പരിഹരിക്കപ്പെടാതെ തുടരുന്നു.

വൈദികരും മെത്രാപോലീത്തമാരും പീഡകരാകുന്ന കേസുകളില്‍ വിശ്വാസികളുടെ പണമാണ് ഇവര്‍ക്കുള്ള കേസുകള്‍ നടത്തുന്നതിന് ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും നാണം കെട്ട പരമാര്‍ഥം. തങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്ന പണം ഇത്തരം പീഡനവീരന്‍മാര്‍ക്കുള്ളതല്ലെന്നും വിശ്വാസികളുടെ വിയര്‍പ്പ് കൊണ്ട് പടുത്തുയര്‍ത്തിയ സഭാസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഓര്‍ത്തഡോക്‌സ് സഭയിലെ ഒരുവിഭാഗം വിശ്വാസികള്‍.