സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കൊവിഡ് മൂലം സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എക്‌സൈസ് കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ശിപാര്‍ശ. ഇതിനായി സ്വീകരിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചും എക്‌സൈസ് വകുപ്പ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് വേണ്ടന്ന നിലപാടില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Bars to remain shut for the time being; CM rejects excise commissioner’s recommendation