Fri. Apr 19th, 2024

കർത്താവിൻറെ പ്രതിപുരുഷൻ ഫ്രാങ്കോ ‘വിഷ’പ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. എന്നാല്‍ വിചാരണ നടപടികളുടെ റിപ്പോര്‍ട്ടിങ് കോട്ടയം കോടതി വിലക്കിയിരിക്കുകയാണ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ പരിഗണിച്ചാണ് റിപ്പോര്‍ട്ടിങ് വിലക്ക്.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ ബിഷപ്പാണ് തൃശൂര്‍ മറ്റം സ്വദേശിയായ ഫ്രാങ്കോ മുളയ്ക്കല്‍.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീപീഡനവും, പദവി ദുരുപയോഗം ചെയ്ത് ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനം ഉള്‍പ്പെടെ ആറ് വകുപ്പുകളിലായിട്ടാണ് ഫ്രാങ്കോയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.എത്രയും പെട്ടന്നു തന്നെ വിചാരണ പൂർത്തിയാക്കാനായി ഇരയായ കന്യാസ്ത്രീയെ ഇന്ന് വിസ്തരിക്കും. ബിഷപ്പുമാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ കേസില്‍ 87 പേരാണ് സാക്ഷികള്‍.

പത്തു വർഷത്തിൽ കുറയാത്ത തടവ് മുതൽ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യല്‍, 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് വരുന്ന അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക, പത്തു വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും ശിക്ഷ വരുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, പത്ത് വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും വരാവുന്ന മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, 7 വർഷം കഠിന തടവ് വരാവുന്ന ഭീഷണിപ്പെടുത്തൽ, ഒരു വർഷം തടവ് മുതൽ അഞ്ച് വർഷം തടവ് വരാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍, 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് വരുന്ന അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക, ഒരു വർഷം കഠിന തടവും പിഴയും വരുന്ന അന്യായമായി തടഞ്ഞു വെയ്ക്കല്‍, എന്നിവയാണ് പ്രധാനമായും ചുമത്തിയിരിക്കുന്ന കുറ്റം.