സ്വപ്‌ന: ഫോൺ ചാറ്റ്; പോലീസ് സെൽഫി; രാത്രി, അനില്‍ അക്കരെ അക്കരെ അക്കരെ എന്‍ ഐ എ

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച ദിവസം രാത്രി അനില്‍ അക്കരെ എം എല്‍ എ ആശുപത്രിയിലെത്തിയതായി വിവരം. ഇത് സംബന്ധിച്ച് എന്‍ ഐ എ അനില്‍ അക്കരയില്‍ നിന്ന് വിവരങ്ങള്‍ തേടി. അവിടെ ആരൊക്കെ വരുന്നുണ്ടെന്ന് നോക്കാനാണ് ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്നാണ് അനില്‍ അക്കരെ മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസം ആരൊക്കെ സന്ദര്‍ശിച്ചുവെന്നും ഇവരുടെ വിവരങ്ങളും എന്‍ ഐ എ ശേഖരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നഴ്സുമാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനില്‍ അക്കര ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ അക്കരയുടെസന്ദര്‍ശന വിവരം പുറത്തുവന്നത്.

അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്‌നക്കൊപ്പം വനിതാ പോലീസുകാര്‍ വാര്‍ഡില്‍വെച്ച് സെല്‍ഫിയെടുത്തതും വിവാദമാകുന്നുണ്ട്. നേരത്തെ നെഞ്ച് വേദനക്ക് ചികിത്സ തേടിയപ്പോഴാണ് സെല്‍ഫിയെടുത്തത്. തൃശ്ശൂര്‍ സിറ്റി പോലീസിലെ ആറ് വനിതാ പോലീസുകാരാണ് സെല്‍ഫിയെടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗതുകത്തിനാണ് സെല്‍ഫിയെടുത്തതെന്നാണ് ഇവര്‍ നല്‍കിയ വിവരം.

കൂടാതെ സ്വപ്നാ സുരേഷ് പിടിയിലാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ ചാറ്റുകളുടെ രേഖകള്‍ എന്‍ ഐ എ വീണ്ടെടുത്തിട്ടുണ്ട്.ശിവശങ്കരൻറെ രാത്രി ഒരുമണിക്ക് ശേഷമുള്ള ടെൻഷൻ ലഘൂകരണ സന്ദർശനം മാത്രമല്ല ആരോടും പ്രീണനമില്ലാതെ കക്ഷി ഭേദമന്യേയുള്ള പല പ്രമുഖരുടെയും ഫോൺ ഇൻ പ്രോഗ്രാം വഴിയുള്ള ടെൻഷൻ ലഘൂകരണ വിവരങ്ങളും കണ്ട് ഞെട്ടിയിരിക്കുകയാണെന്നാണ് എൻഐഎ.

ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെല്ലാം സ്വപ്‌ന ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചുവെച്ചതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരുമായുള്ള ഫോണ്‍ ചാറ്റിംഗും ഇതിലുണ്ടെന്നും ബ്ലാക്ക് മൈയില്‍ ലക്ഷ്യമിട്ടാകാം സ്വപ്‌ന ഇത് സൂക്ഷിച്ചതെന്നും സംശയിക്കുന്നുണ്ട്. പല ചാറ്റുകളും പരിധിവിട്ടുള്ളതാണെന്നുമാണ് വിവരം. ഇക്കാര്യം എന്‍ ഐ എ കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

4000 ജിബിയുടെ തെളിവാണ് എൻഐഎ വീണ്ടെടുത്തത്. സ്വപ്നസുരേഷ്, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈൽഫോൺ എന്നിവയിൽ നിന്നുമാത്രം 2000 ജിബിയുടെ തെളിവുകളാണ് വീണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ടെലഗ്രാമിലെയും വാട്സാപ്പിലെയും ചിത്രങ്ങളും വീണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ സ്വപ്നയടക്കമുളള അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ എൻ ഐ എ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കുറ്റകൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിച്ചപ്പോഴാണ് പ്രതികളുടെ ആദ്യമൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. തുടർന്നാണ് ചോദ്യംചെയ്യാൻ തീരുമാനിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും പുറമേ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, പി.എം. മുഹമ്മദ് അൻവർ എന്നിവരാണ് എൻഐഎ കസ്റ്റഡിയിൽ ചോദിച്ച മറ്റു പ്രതികൾ.