സ്ത്രീധനം കുറഞ്ഞതിനാൽ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മറിയതിൽ മനംനൊന്ത് വീണ്ടും ആത്മഹത്യ

വരൻ വിവാഹത്തിൽ നിന്ന് പിന്മറിയതിൽ മനംനൊന്ത് മകൾ ആത്മഹത്യ ചെയ്തെന്ന പരാതിയുമായി കുടുംബം. ബി.എസ്‌.സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്.ഇപ്പോൾ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്.

എല്ലാവരും തന്നോട് ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ലെന്ന് അർച്ചന ആത്മഹത്യ കുറിപ്പിൽ പറയുന്നു. സഹോദരിയോട് നന്നായി പഠിച്ച് ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അർച്ചന കുറിപ്പിൽ പറയുന്നു

‘എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവർക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണൻ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’. അർച്ചനയുടെ വരികൾ ഇതാണ്.

ശനിയാഴ്ചയാണ് അർച്ചന ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.ഏഴു വര്‍ഷത്തോളം പ്രണയിച്ചയാൾ സ്ത്രീധനത്തുക കുറഞ്ഞെന്നു പറഞ്ഞ് ഒഴിവാക്കിയതാണ് അർച്ചന ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.