വർക്കലയിൽ ഭർത്താവും, ഭാര്യയും, ഗവേഷക വിദ്യാർത്ഥിയായ മകളും പൊള്ളലേറ്റ് മരിച്ചനിലയിൽ

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും മകളുമാണ് മരിച്ചത്. മേൽ വെട്ടൂർ ശ്രീലക്ഷ്മിയിൽ ശ്രീ കുമാർ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അമ്മയുടെയും മകളുടെയും മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞനിലയിലായിരുന്നു കിടപ്പുമുറിയിലെ തറയിൽ കണ്ടെത്തിയത്. ശ്രീകുമാറിന്റെ മൃതദേഹം ഭാഗികമായും കത്തിക്കരിഞ്ഞ നിലയിൽ ബാത്ത്റൂമിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 20 വർഷമായി ശ്രീകുമാർ ഡിഫൻസിലെ കരാർ ജോലി ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടർ ആണ്. ഇപ്പോൾ ശംഖുമുഖത്ത് എയർഫോഴ്സ് പണികൾ ഏറ്റെടുത്തു നടത്തി വരികയായിരുന്നു. ശ്രീലക്ഷ്മി ഗവേഷണ വിദ്യാർത്ഥിനിയാണ്.