Friday, May 7, 2021

Latest Posts

കറുകച്ചാൽ പോലീസ് സ്റ്റേഷൻ ആഭ്യന്തര മന്ത്രി പിണറായി വിജയൻറെ നിയന്ത്രണത്തിൽ തന്നെയാണോ?

✍️  ലിബി.സി.എസ്

“ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്.’ എന്ന് വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണാശംസയിൽ പറഞ്ഞതിന് ചങ്ങനാശ്ശേരി നെടുങ്കുന്നം സെന്റ് തെരാസാസ് ഹൈസ്ക്കൂളിലെ പ്രധാനാദ്ധ്യാപിക സിസ്റ്റർ റീത്താമ്മയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാപ്പ് പറയിപ്പിച്ച് വീഡിയോ എടുത്ത് സംഘപരിവാര് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നിസ്സംഗതയോടെ സ്ക്രോൾ ചെയ്ത് വിട്ട ആവിഷ്കാര സ്വാതന്ത്ര്യ വക്താക്കൾക്കും അഭിപ്രായസ്വാതന്ത്ര്യ വക്താക്കൾക്കും ഫെമികൾക്കും ഫാസിസ്റ്റ് വിരുദ്ധർക്കും അത് അഭിപ്രായ സ്വാതന്ത്ര്യമായി തോന്നാതിരുന്നത് ചിലപ്പോൾ അവർ ഡ്രസ് ഉടുത്തിരുന്നതുകൊണ്ടായിരിക്കാം എന്ന് കരുതിയാലും

“ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്.’ – ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടുണ്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചത്. മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ്മില്യന്‍ കോള്‍ബേ, മദര്‍ തെരേസ, ഇറോം ശര്‍മിള തുടങ്ങിയവരെല്ലാം ചവിട്ടേറ്റിട്ടുള്ളവരാണ്.

ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര്‍ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം… ” എന്ന റീത്ത ടീച്ചറുടെ ഓണാംശംസയിൽ സ്റ്റേഷനിൽ വിളിച്ചുവരുത്താനും മാപ്പുപറയിക്കാനും പറഞ്ഞില്ലെങ്കിൽ കേസെടുക്കാനുംഎന്താണുള്ളത്? എന്നുമാത്രമല്ല പരാതിക്കാർക്ക് അത് വീഡിയോ പകർത്താനും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാനും അനുവാദംകൊടുത്ത എസ്‌ഐ ഏമാനെ നിയന്ത്രിക്കുന്നത് പിണറായി വിജയനോ സംഘപരിവാരമോ എന്നത് ഗൗരവമുള്ള കാര്യമാണ്.കേരളത്തിൽ എത്രയോ കാലങ്ങളായി പറഞ്ഞും പ്രചരിച്ചും പോരുന്ന ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ മാത്രമാണ് ടീച്ചറുടെ വീഡിയോ സന്ദേശത്തിലുള്ളത്.

ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് ജനറൽ സെക്രട്ടറിയായിരുന്നു ടീച്ചറുടെ വീഡിയോകണ്ട് വികാരക്കുരു പൊട്ടിയ വൃണിതൻ.ഓണത്തെ വാമന വിജയദിനാഘോഷമാക്കി മാറ്റാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ഹിന്ദു ഐക്യവേദിയുടെ പരാതി.അതിനുള്ള ഏജൻസിയായി പോലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് സംഘപരിവാർ. സീറോമലബാർ – സംഘപരിവാർ ബാന്ധവം നിലനിൽക്കുന്നതിനാൽ ചങ്ങനാശേരി രൂപതാ കമ്പനി കന്യാസ്ത്രീ കൂടിയായ ടീച്ചർക്കുനേരെയുണ്ടായ സംഘപരിവാർ അതിക്രമവും സൈബർ ആക്രമണവും കണ്ടഭാവം നടിച്ചില്ല.മുഖ്യധാര മാധ്യമങ്ങൾക്കും ഇതിൽ പ്രത്യേകിച്ചോന്നും തോന്നിയില്ല.

എല്ലാ മതയോളികളും ഇതുപോലെ വൃണകേസുകളുമായി നടക്കുകയാണ്, ഇതെല്ലാം വാങ്ങിവെച്ച് കേസെടുക്കുന്ന ഏമാന്മാരെ നിലക്കുനിർത്താൻ ആഭ്യന്തര മന്ത്രിക്കാവിലെങ്കിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അങ്ങൊരു പൂർണ്ണപരാജയമാണ്,

ഹിന്ദുത്വം സൃഷ്ടിച്ച അടിമത്തത്തിനു മുമ്പ് ദ്രാവിഡ-ബൌദ്ധ-ചേര പാരമ്പര്യമുള്ള ഓണവും എഴുത്തിനിരുത്തുമൊ ക്കെയുണ്ടായിരുന്നു. ഇത് 1500 വര്‍ഷത്തിലധികം നീണ്ടുനിന്നതുമാണ്. പൈശാചികമായ ഒരു സാംസ്കാരിക മര്‍ദ്ദനത്തിലൂടെ ഈ സംസ്കാരത്തെ ചാതുര്‍വര്‍ണ്യശക്തികള്‍ ഞെരിച്ചുകൊന്ന് കശക്കിയെറിയുകയാണു ചെയ്തത്. ഇന്നും ഈ സമീപനം നിലനില്‍ക്കുന്നു. ഹൈന്ദവവല്‍ക്കരിക്കപ്പെട്ട ഓണത്തിനപ്പുറം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികൾക്കും മറ്റു മാര്‍ഗങ്ങളിലൂടെ- ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങള്‍- മോചിതരായവര്‍ക്കും തങ്ങളുടെ പൂര്‍വികരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആഘോഷമാണ് ഓണവും, അതു ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായതല്ല, മറിച്ച് ദ്രാവിഡ-ചേര-ബൌദ്ധ പാരമ്പര്യവുമായി ബന്ധപ്പെട്ടതുമാണ്. അതുമായുള്ള പൊക്കിള്‍ക്കൊടിബന്ധമാണ് ‘പള്ളി’ എന്ന പദത്തിലൂടെ വെളിവാകുന്നത്. ‘പള്ളി’ സ്വന്തമാണെങ്കില്‍ ദ്രാവിഡ സാംസ്കാരിക മൂല്യങ്ങളും ഇസ്ലാമിലൂടെയും ക്രിസ്തുമതത്തിലൂടെയും ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങളിലൂടെ മോചിതരായ ജനതയ്ക്കും സ്വന്തമാണ്. സർവോപരി ജനാധിപത്യ സംവിധാനത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്.

ബഹു മുഖ്യമന്തി, അങ്ങയുടെ നിയന്ത്രണത്തിൽ തന്നെയാണ് ഇപ്പോഴും പോലീസ് വകുപ്പെന്ന് ഫോര്മാലിറ്റിക്ക് പറയുന്നത് മാത്രമല്ലെങ്കിൽ റീത്താമ്മ ടീച്ചറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പു പറയിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.

സ്റ്റേഷനിൽ ഇരുന്നു ചിത്രീകരിച്ചിട്ടുള്ളതും ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുമായ ഈ വീഡിയോയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് എസ്‌ഐയും സിഐ യും പറയുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.