Thursday, August 11, 2022

Latest Posts

അവിശ്വാസ പ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി; ഇനി ജനമധ്യത്തിൽ കാണാം; കുപിതരായി പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാറിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭാ വോട്ടിനിട്ട് തള്ളി. 40 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 87 പേര്‍ പിന്തുണച്ചു. കേരള കോണഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വി ഡി സതീഷൻ എംഎൽഎ ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിന്മേലുള്ള ചർച്ച 11 മണിക്കൂറിലേറെ നീണ്ടുനിന്നു.

കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇലക് ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചായിരുന്നില്ല വോട്ടെടുപ്പ്. പകരം പഴയ രീതിയില്‍ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും എഴുന്നേറ്റ് നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

15 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് വരുന്നത്. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് എതിരെ 2005 ജൂലൈ 12ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് ഇതിന് മുമ്പ് സഭയില്‍ വന്നത്.

നിയമസഭയുടെ ചരിത്രത്തിലെ 16ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അതരിപ്പിച്ചത്. ഒരിക്കല്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി.കെ.കുഞ്ഞ് 1964 സെപ്റ്റംബര്‍ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ആര്‍.ശങ്കര്‍ മന്ത്രിസഭ രാജിവെച്ചിരുന്നു.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗം നീണ്ടുനിന്നത് മൂന്ന് മണിക്കൂറും 43 മിനുട്ടും ആയിരുന്നു. പ്രസംഗ‌ം മൂന്ന് മണിക്കൂർ പിന്നിട്ടതോടെ രോഷാകുലരായ പ്രതിപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി. അൽപസമയം, പ്രസംഗ‌ം തടസ്സപ്പെട്ടെങ്കിലും

മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി. അല്‍പസമയത്തിനകം ബഹളത്തിനിടയില്‍ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങിയത്. അകലം പാലിക്കണമെന്ന് സ്പീക്ര്‍ പലതവണ ആവശ്യപ്പെട്ടിട്ടും എംഎല്‍എമാര്‍ അനുസരിച്ചില്ല.

5.32നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പ്രസംഗം ആരംഭിച്ചത്. എട്ടര കഴിഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്ത വരികയായിരുന്നു.

സര്‍ക്കാര്‍ നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് സഭയില്‍ അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കുന്നത്. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചിരുന്നു.

https://newsgile.com/2020/08/25/no-confidence-motion-against-ldf-govt-defeated-by-87-40-votes/

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.