Fri. Mar 29th, 2024

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തകേസിൽ വിചാരണ നേരിടുന്ന പ്രതിപുരുഷൻ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ജലന്ധര്‍ രൂപതയുടെ അധികാര സ്‌ഥാനങ്ങളില്‍നിന്നു നീക്കണമെന്ന്‌ ആവശ്യപ്പെട്ട് കോട്ടയം എസ്‌. പിക്കു പരാതി. റിലിജിയസ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ (പ്രിവന്‍ഷന്‍ ഓഫ്‌ മിസ്‌യൂസ്‌) ചട്ടപ്രകാരം നടപടിയെടുക്കണമെന്നാണ്‌ ആവശ്യം.

“ഈ ചട്ടത്തിന്റെ സി (2) വകുപ്പില്‍ മാനേജര്‍ എന്ന പദവിയുടെ നിര്‍വചനത്തില്‍പ്പെട്ട വ്യക്‌തിയാണു ബിഷപ്‌ ഫ്രാങ്കോ. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കന്യാസ്‌ത്രീമഠങ്ങളുടെ അധിപനുംകൂടിയാണ്‌ അദ്ദേഹം. സ്‌ഥാനവും അധികാരവും ദുരുപയോഗിച്ചെന്നു കുറ്റപത്രത്തിലും വിവരിക്കുന്നു. ഇതു റിലിജിയസ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ചട്ടത്തിനു വിരുദ്ധമാണ്‌. കുറ്റാരോപിതനായ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ഇപ്പോഴും ജലന്ധര്‍ രൂപതയുടെ ബിഷപ്‌ സ്‌ഥാനത്തു തുടരുകയാണെന്നു വെബ്‌സൈറ്റിലുണ്ട്‌”- പാലാ രാമപുരം സ്വദേശി ജോര്‍ജ്‌ ജോസഫ്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം ബിഷപ് ഫ്രാങ്കോയെ കത്തോലിക്കാ സഭ ബിഷപ്പ് സ്ഥാനത്ത് നിന്നും നീക്കാത്തത് വളരെ ദീർഘ വീക്ഷണത്തോടെയാണെന്നാണ് വിശ്വാസികളിൽ ഒരുവിഭാഗം പറയുന്നത്. കാരണം റോബിൻ അച്ചനും ഫ്രാങ്കോയ്ക്കും പിന്നാലെ നിരവധി പീഡനകേസ് പ്രതികളായ വികാരിമാരുടെ കേസുകൾ പൊന്തിവന്നുകൊണ്ടിരിക്കുന്നതിനാൽ ജയിലിൽ ഒരു രൂപതാ തുടങ്ങാനും ഇൻറൂട്ടിലുള്ള ആരൂപതയുടെ ആർച്ച് ബിഷപ് ആയി ഫ്രാങ്കോയെ അവരോധിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മുട്ടനാടുകളും കുഞ്ഞാടുകളുമായ പ്രതികൾ ജയിലിൽ ചപ്പാത്തി പരത്തുന്നതിന് കിട്ടുന്ന തുശ്ചമായ ശമ്പളവും അതിലൂടെ രൂപ….തായ്ക്ക് നേടാനാവും എന്നതാണ് സഭയുടെ കണക്കുകൂട്ടൽ.