Fri. Mar 29th, 2024

പെമ്പിളൈ ഒരുമൈ നേതാവും ജനപ്രതിനിധിയുമായ ജി. ഗോമതിയെ പുരുഷ പോലീസ് നിയമ വിരുദ്ധമായി കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് തടഞ്ഞുവെച്ച സംഭവത്തിനെതിരെ പരാതി. പ്രമുഖ എഴുത്ത്കാരി രതീദേവിയാണ് അമേരിക്കയിൽ നിന്ന് വനിതാ കമ്മീഷന് ഇ.മെയിൽ ആയി പരാതി നൽകിയത്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും പരാതികൾ അയച്ചിട്ടുണ്ടെന്ന് രതീദേവി പറഞ്ഞു.

പെട്ടി മുടി ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ പുതഞ്ഞുപോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണമായ ദുരന്തമുഖം സന്ദർശിക്കാൻ 13/8/2020 ൽ മുഖ്യമന്ത്രി മൂന്നാറിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പെമ്പിളൈ ഒരുമൈ നേതാവും ജനപ്രതിനിധിയുമായ ജി. ഗോമതി പൊലീസിനോട് അനുവാദം ചോദിച്ചിരുന്നു. മുഖ്യമന്ത്രി കടന്നുപോയ സമയത്തു് അദ്ദേഹത്തെ കാണുന്നതിന് റോഡരികിൽ കാത്തു നിൽക്കുകയും ചെയ്തു. പൊലീസ് അതിന് അനുമതി നിഷേധിച്ചതിനാൽ റോഡിൽ കുത്തിയിരിക്കാൻ നിർബന്ധിതയായി. ജനാധിപത്യപരമായി മുഖ്യമന്ത്രിയെ കാണാൻ അനുവാദം നൽകേണ്ട പൊലീസ്, ഒരു നൂറ്റാണ്ടായി ദുരിതപൂർണ്ണമായ ലയത്തിലെജീവിതാനുഭവങ്ങളുള്ള തൊഴിലാളി പ്രതിനിധിയായ ഗോമതിയെ പുരുഷ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയും നിയമ വിരുദ്ധമായി കടന്ന് പിടിച്ച് സ്ത്രീത്വത്തെ അപമാനിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രതിദേവി പറഞ്ഞു. നിയമ വിരുദ്ധമായി പുരുഷ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ഗോമതിയെ അന്യായമായി കസ്റ്റഡിയിൽ വെക്കുകയും ചെയ്തു.

സ്വന്തം വർഗ്ഗത്തിന്റെ ജീവിതാവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ കാലിത്തൊഴുത്തിന് സമാനമായ പാടികളിൽ കൂട്ടമായി ജീവിക്കേണ്ടി വരുന്നതിനാലാണ് ഉരുൾപൊട്ടൽപോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൂട്ടമരണങ്ങൾക്കിടയാകുന്നതു്. അതുകൊണ്ടു് തോട്ടം തൊഴിലാളികൾക്ക് അർഹതപ്പെട്ട തോട്ടം ഭൂമിയിൽ അവർക്ക് ഭൂമി അനുവദിച്ചു നൽകുക, വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകുക, മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങളുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടറിയിക്കുന്നതിന് റോഡിൽ കാത്തു നിന്ന ഗോമതിയെ പോലീസ് ആക്ടിന് വിരുദ്ധമായി കയറിപ്പിടിച്ച പോലീസ് നടപടിക്കെതിരെ വനിതാ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് രതീദേവി ആവശ്യപ്പെട്ടു.

രതീദേവി വനിതാ കമ്മീഷന് നൽകിയ പരാതി ചുവടെ:
From,
Rethy Devi (Author), 17031 Danielle court, Oakforest. IL, 60452. USA.

To,
Smt. M.C. Josephine, The Chairperson, Kerala Women’s Commission, Near Lourdes Church, Pattam PO, Thiruvananthapuram. Phone 0471 – 2302590 , 2300509 , 2307589 , 2309878. email – keralawomenscommission@yahoo.co.in

മാഡം,

വിഷയം : സ്ത്രീത്വത്തെ കടന്ന് പിടിച്ച് അപമാനിച്ച് മനുഷ്യാവകാശ ലംഘനം നടത്തിയതു് സംബന്ധിച്ച്

പെട്ടി മുടി ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദർശിക്കാൻ 13/8/2020 ൽ മുഖ്യമന്ത്രി മൂന്നാറിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പെമ്പിളൈ ഒരുമൈ നേതാവും ജനപ്രതിനിധിയുമായ ജി. ഗോമതി പൊലീസിനോട് അനുവാദം ചോദിച്ചിരുന്നു. മുഖ്യമന്ത്രി കടന്നുപോയ സമയത്തു് അദ്ദേഹത്തെ കാണുന്നതിന് റോഡരികിൽ കാത്തു നിൽക്കുകയും ചെയ്തു. പൊലീസ് അതിന് അനുമതി നിഷേധിച്ചതിനാൽ റോഡിൽ കുത്തിയിരിക്കാൻ നിർബന്ധിതയായി. ജനാധിപത്യപരമായി മുഖ്യമന്ത്രിയെ കാണാൻ അനുവാദം നൽകേണ്ട പൊലീസ്, ഒരു നൂറ്റാണ്ടായി ദുരിതപൂർണ്ണമായ ലയത്തിലെജീവിതാനുഭവ ങ്ങളുള്ള തൊഴിലാളി പ്രതിനിധിയായ ഗോമതിയെ പുരുഷ പോലീസ് നിയമ വിരുദ്ധമായി കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കടത്തി വിടുകയും ചെയ്തു. നിയമ വിരുദ്ധമായി പുരുഷ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ഗോമതിയെ അന്യായ പൊലീസ് കസ്റ്റഡിയിൽ വെക്കുകയും ചെയ്തു.

സ്വന്തം വർഗ്ഗത്തിന്റെ ജീവിതാവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ കാലിത്തൊഴുത്തിന് സമാനമായ പാടികളിൽ കൂട്ടമായി ജീവിക്കേണ്ടി വരുന്നതിനാലാണ് ഉരുൾപൊട്ടൽപോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൂട്ടമരണങ്ങൾക്കിടയാകുന്നതു്. അതുകൊണ്ടു് തോട്ടം തൊഴിലാളികൾക്ക് അർഹതപ്പെട്ട തോട്ടം ഭൂമിയിൽ അവർക്ക് ഭൂമി അനുവദിച്ചു നൽകുക, വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകുക, മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങളുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടറിയിക്കുന്നതിന് റോഡിൽ കാത്തു നിന്ന ഗോമതിയെ പോലീസ് ആക്ടിന് വിരുദ്ധമായി കയറിപ്പിടിച്ച പോലീസ് നടപടിക്കെതിരെ വനിതാ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

(signature)
Rethy Devi ,15/8/2020, Chicago, USA


.