പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തം; മരണം 49 ആയി; ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു

മണ്ണിടിഞ്ഞ് വലിയ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീക്ഷ് (32), വേലുതായ് (58), ജോഷ്വ (13), വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 1015 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി തിരച്ചില്‍ പങ്കെടുക്കുന്നു. 20 പൊക്കത്തില്‍ വരെ മണ്ണ് വന്നടിഞ്ഞ ദുരന്ത ഭൂമിയില്‍ മനുഷ്യസാധ്യമായതെല്ലാം ആദ്യ രണ്ട് ദിവസം തന്നെ ചെയ്തിരുന്നു.

തിരച്ചിലിന് ഇത് മാത്രം പോരാതെ വന്നതോടെ പൊപോലീസ് നായക്കളായ ഡോണയും മായയും പെട്ടിമുടിയിലെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ സൂചനകള്‍ നല്‍കിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

Landslide in Pettimudi: Six bodies recovered today, toll climbs to 49, search continues for 29 missing