Tue. Apr 23rd, 2024

എല്‍ ഡി എഫിന്റെ തീരുമാനം വന്നതിന് പിന്നാലെ എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭ സ്ഥാനാര്‍ഥിയായിക്കൊണ്ടുള്ള പ്രഖ്യാപാനം എല്‍ ജെ ഡി നടത്തി. ഇന്ന് ചേര്‍ന്ന എല്‍ ജെ ഡി നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ആഗസ്റ്റ് 13ന് ശ്രേയാംസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 24നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. ശ്രേയാംസിന്റെ പിതാവ് എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ ശ്രേയാംസ്‌കുമാറിനെ മുന്നണിയുടെ സ്ഥാനാര്‍ഥിയാക്കാന് തീരുമാനിച്ചിരുന്നു. ഇനി രണ്ട് വര്‍ഷത്തില്‍ മാത്രം സമയം ബാക്കിയിരിക്കെ എല്‍ ജെ ഡി യുെ സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയായിരുന്നു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറിച്ചൊരു തീരുമാനം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു.

എല്‍ ജെ ഡി നേതാക്കളായ ശ്രേയാംസ്‌കുമാര്‍, കെ പി മോഹനന്‍, ഷേക്ക് പി ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്‍ ഡി എഫ് നേതൃത്വത്തിന് കത്തും കൈമാറിയിരുന്നു. സീറ്റ് നല്‍കാമെന്ന് സി പി എം തത്വത്തില്‍ എല്‍ ജെ ഡിക്ക് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

https://newsgile.com/2020/08/10/mv-shreyams-kumar-named-as-ldfs-rajya-sabha-candidate/