Fri. Mar 29th, 2024

ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് കാണാതായവരില്‍ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലില്‍ 16 മൃതദേഹങ്ങള്‍ കൂടി കണ്ടടുത്തു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിരച്ചില്‍ തുടരുന്നത്. പോലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്സ്, എന്‍ ഡി ആര്‍ എഫ് ടീമുകള്‍ എട്ട് സംഘങ്ങളായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.

മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടുതലായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എസ് പി കറുപ്പു സ്വാമി പറഞ്ഞു. മണ്ണിനിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പോലീസ് നായ്ക്കളെ പെട്ടിമുടിയില്‍ എത്തിച്ച് തിരച്ചില്‍ നടത്തി. സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുവാനായി മുങ്ങല്‍ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്

81 പേര്‍ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനി പറയുന്നത്. 58 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ലയങ്ങളില്‍ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏകദേശം നൂറോളം പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.

കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ 42 പേരുടെ പേരുവിവരങ്ങൾ:

1. ഗാന്ധിരാജ് (50) S/o പാൽസാമി
2. ശിവകാമി (38) W/o മുരുകൻ
3. വിശാൽ (13) S/o മുരുകൻ
4. മുരുകൻ (48) S/o നടരാജ്
5. രാമലക്ഷ്മി (39) W/o മുരുകൻ
6. മയിൽസാമി (45) S/o പേച്ചിമുത്തു
7. കണ്ണൻ (50), ഗുണ്ടുമല സ്വദേശി
8. അണ്ണാദുരൈ (48) S/o അബ്രാഹം
9. രാജേശ്വരി (43) W/o മയിൽസാമി
10. മൗനിക (18) D/o പനീർസെൽവം
11. തപസിയമ്മ (45) W/o പനീർസെൽവം
12. കസ്തൂരി (19) D/o കാന്തിരാജ്
13. ദിനേശ് (25) S/o ഷൺമുഖനാഥൻ
14. പനീർസെൽവം (46) S/o അറുമുഖം
15. ശിവരഞ്ജിനി (24) D/o പനീർസെൽവം
16. രാജ (35) S/o രാമചന്ദ്രൻ
17. ശോഭന (50) W/o രാജ
18. കുട്ടിരാജ് (50)
19. ബിജില (46) W/o കുട്ടിരാജ്
20. സരസ്വതി (42) W/o ഷൺമുഖയ്യ
21. മണികണ്ഠൻ (20) S/o കുട്ടിരാജ്
22. ദീപക് (18) S/o കുട്ടിരാജ്
23. ഷൺമുഖയ്യ (58) S/o പരവേശം
24. പ്രഭു (55) S/o കറുപ്പയ്യ
25. ഭാരതി രാജ (33) S/o ആനന്ദരാജ്
26. സരിത (55) W/o മയ്യനാട്
27. അരുൺ മഹേശ്വരൻ (34) S/o അയ്യനാർ
28. പവൻതായി (52) W/o അച്ചുതൻ
29. ചെല്ലദുരൈ (37) S/o കറുപ്പയ്യ
30. തങ്കമ്മാൾ (45) W/o ഗണേശൻ
31. തങ്കമ്മാൾ (42) W/o അണ്ണാദുരൈ
32. ചന്ദ്ര (63) W/o റാഫേൽ (late)
33. മണികണ്ഠൻ (22) S/o അച്ചുതൻ
34. റോസിൻ മേരി (54) W/o യേശയ്യ
35. കപിൽ ദേവ് (28) S/o യേശയ്യ
36. യേശയ്യ (58) S/o ചെല്ലയ്യ
37. സരസ്വതി ചെല്ലമ്മാൾ (60) W/o ചെല്ലയ്യ
38. ഗായത്രി (23) D/o ഗാന്ധിരാജ്
39. ലക്ഷണ ശ്രീ (7) D/o രാജ
40. അച്ചുതൻ @ ചുടല (52) S/o ഗോവിന്ദൻ
41. സഞ്ജയ് (14) S/o രവി
42. അഞ്ജുമോൾ (21) D/o ജോയിക്കുട്ടി

https://newsgile.com/2020/08/09/landslide-in-pettimudi-15-more-bodies-recovered-death-toll-rises-to-41/