Thu. Mar 28th, 2024

യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഫണ്ടില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. കേസില്‍ ജാസ്മിന്‍ ഷാ പ്രധാന പ്രതിയാണ്. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുഎന്‍എ സംസ്ഥാന പ്രസിഡന്റാണ് ഷോബി ജോസഫ്. ജാസ്മിന്‍ ഷായുടെ ഡ്രൈവറാണ് നിധിന്‍മോഹന്‍. ഓഫീസ് സെക്രട്ടറിയാണ് ജിത്തു . ഇവര്‍ രണ്ട് മുതല്‍ നാലുവരെ പ്രതികളാണ്.

യു എന്‍ എ ഫണ്ടില്‍ നിന്ന് 2017 മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായ ജാസ്മിന്‍ ഷായുടെ ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണ്.

നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു.

https://newsgile.com/2020/08/06/una-financial-fraud-four-including-national-president-jasmin-shah-arrested/