Thu. Apr 25th, 2024

✍️ സെബാസ്റ്റ്യൻ വർക്കി

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന പ്രസ്ഥാനങ്ങളും പാശ്ചാത്യ വിദ്യാഭ്യാസവും ഇടതുപക്ഷ പ്രസ്‌ഥാനങ്ങളും ഒക്കെ ചേര്‍ന്ന് സൃഷ്ടിച്ച ആധുനിക കേരളീയ സമൂഹം പരസ്യമായ ജാതി വിവേചനവും ജാതീയമായ വേര്‍തിരിവുകളും സാധ്യമാകാത്ത അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പു വരെ ജാതി വ്യവസ്ഥയുടെ സുഖ സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നവര്‍ പോലും ജാതിചിന്തകളെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ നവോത്ഥാന കേരളം പടിയടച്ചു പിണ്ഡം വയ്ക്കാൻ ശ്രമിച്ച തിന്മകളെ കേരളത്തിലേക്ക് തിരികെയെത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ശക്തിപ്പെടുകയാണ് ഇന്ന്. ഇത് ചിലർ ധരിച്ചുവെച്ചിരിക്കുന്നതുപോലെ സംഘ്പരിവാരങ്ങൾ മാത്രമല്ല ചെയ്യുന്നത്. എല്ലാ മതസംഘടനകളും ഇതിൻറെയൊക്കെ ഭാഗമായി സ്വാജാതി വിവാഹകാമ്പെയിനുകൾ പരസ്യമായും രഹസ്യമായും നടത്തുന്നുണ്ട്.

മതേതരത്വം എന്ന മൂല്യത്തെ ശക്തിപ്പെടുത്താന്‍, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നിലനിൽക്കെ നമ്മുടെ മാധ്യമങ്ങളിൽ വരുന്ന മാട്രിമോണിയല്‍ പരസ്യങ്ങള്‍ ശ്രദ്ധിച്ചാൽ കേരളീയ പൊതു സമൂഹത്തിൻറെ ഒരു പരിച്ഛേദം മനസിലാക്കാവുന്നതാണ്. തൊലിപ്പുറത്തു മാത്രമാണ് നമ്മുടെ പുരോഗമനമെന്ന് മനസിലാകും. ഭരണഘടനയെയും കോടതി വിധികളെയും പുരോഗമന ചിന്തയെയും പരസ്യമായി വെല്ലുവിളിക്കുകയാണ് അവ. ജാതി തിരിച്ചുള്ള മാട്രിമോണിയല്‍ പരസ്യങ്ങള്‍, സ്വജാതിയില്‍ നിന്നുമാത്രം ജീവിതപങ്കാളികളെ കണ്ടെത്തുന്ന പരമ്പരാഗത കച്ചവട വിവാഹങ്ങളെ മഹത്വവത്ക്കരിക്കുകയും ഇതര വിവാഹങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
വിവാഹം, കുടുംബജീവിതം, പൊതുജീവിതം എന്നിവയില്‍ പുരോഗമന സമൂഹം പുലര്‍ത്തുന്ന മാതൃകകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരോ അതിനെക്കുറിച്ച് തികഞ്ഞ അവജ്ഞ വെച്ച് പുലര്‍ത്തുന്നവരോ ആയ മതമേലദ്ധ്യക്ഷന്മാരുടെ പിടിയിലാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നവരെപ്പോലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കി പിന്മാറ്റുവാനുളള ശ്രമങ്ങള്‍ മതമേലദ്ധ്യക്ഷന്‍മാരും ജാതിസംഘടനകളും ജാതിയെമാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസംഘടനകളും നടത്തുന്നത് കേരളത്തില്‍ സാധാരണമായിരിക്കുന്നു. ജാതിയും മതവും ജാത്യാഭിമാനവും നിലനിൽക്കുന്നത് സ്വജാതീയ വിവാഹങ്ങളിൽക്കൂടിയാണെന്നതിനാലാണ് സകല മതങ്ങളും മിശ്രവിവാഹത്തെ എതിർക്കുന്നത്. എന്നാൽ ഇപ്പോൾ സ്വന്തം മതത്തിലേക്ക് ആളെച്ചേർക്കാനുള്ള ഉപാധിയായും മിശ്രവിവാഹങ്ങളെ ഈ മാഫിയാ സംഘങ്ങൾ മാറ്റിതീർക്കുന്നുണ്ട്.

അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് ഇതോടൊപ്പം ചേർക്കുന്നത്. കോവിഡിനെത്തുടർന്ന് ലോക്ക് ഡൗൺ നിലനിൽക്കെ 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ നടന്നത് 65 വിവാഹങ്ങൾ ആണ്. ഇവയെല്ലാം ലവ് ജിഹാദോ, പ്രണയ വിവാഹങ്ങളോ ആയിരിക്കാം. ഇതിൽ ഏതാണ്ട് 95 ശതമാനവും പെൺകുട്ടികളുടെ മാതാപിതാക്കൾ അറിയാതെയുള്ള വിവാഹമാണ് രജിസ്റ്റർ ചെയ്തതെന്നു വേണം അനുമാനിക്കാൻ. മിക്കവരും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്.

സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവർ വിവാഹത്തിലെത്തുമ്പോൾ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടുവരുന്നത്. ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെങ്കിലും, എല്ലാ വിവാഹങ്ങളും ലവ് ജിഹാദാണെന്നും പറയാൻ കഴിയില്ല.

വധുവരന്മാരുടെ അഡ്രസുകൾ ദുരുപയോഗം ചെയ്യുന്നതും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നതായും പരാതികൾ ഉയർന്നതിനെത്തുടർന്ന് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽമാര്യേജ്‌ ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുകയുണ്ടായി.

മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്നേഹിച്ചു ജീവിക്കാൻ അത് തന്നെയാണ് ഏറ്റവും നല്ല വിപ്ലവപ്രവർത്തനവും. ഇഷ്ടമുള്ളവർ പരസ്പരം സ്നേഹിക്കട്ടെ, പ്രണയിക്കട്ടെ. ജീവിതം മനോഹരമാക്കിത്തീർക്കട്ടെ എന്നാൽ ഇത് ഭർത്താവിൻറെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് ചില മറുവശങ്ങൾ കൂടി ഉണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ മനസ്സിലാക്കേണ്ടതാണ്.

വധുവരന്മാരുടെ ഫോട്ടോകൾ ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ബ്ലർ ചെയ്തശേഷം പോസ്റ്റ് ചെയ്തിരിക്കുന്നത്.