സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം- 377, എറണാകുളം- 128, മലപ്പുറം- 126, കാസര്‍കോട്- 113 , കോട്ടയം- 70 , കൊല്ലം- 69, തൃശൂര്‍- 58, കോഴിക്കോട് – 50, ഇടുക്കി- 42, ആലപ്പുഴ, പാലക്കാട്- 38 വീതം, പത്തനംതിട്ട- 25, വയനാട്- 19, കണ്ണൂര്‍- 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കൊവിഡ്- 19 മൂലമാണെന്ന് എന്‍ ഐ വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 363, മലപ്പുറം- 113, കാസര്‍കോട്- 110, എറണാകുളം- 79, കോട്ടയം- 70, കൊല്ലം- 51, തൃശൂര്‍- 40, കോഴിക്കോട്- 39, പാലക്കാട്- 36, ആലപ്പുഴ- 24, ഇടുക്കി- 23, പത്തനംതിട്ട, വയനാട്- 18 പേര്‍ക്ക് വീതം, കണ്ണൂര്‍- 7 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം- 11, എറണാകുളം- 7, കണ്ണൂര്‍- 5, മലപ്പുറം- 4, പത്തനംതിട്ട, വയനാട്- ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം- 168, കോഴിക്കോട്- 93, തിരുവനന്തപുരം- 66, തൃശൂര്‍- 63, കണ്ണൂര്‍- 55, മലപ്പുറം- 44, കോട്ടയം- 39, എറണാകുളം- 37, ഇടുക്കി, കാസര്‍കോട്- 30 വീതം, പാലക്കാട് – 29, വയനാട്- 19, ആലപ്പുഴ- 15 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. തൃശൂര്‍ ജില്ലയിലെ 10 കെ എസ് ഇ ജീവനക്കാര്‍ക്കും, ഒരു കെ എല്‍ എഫ് ജീവനക്കാരനും രോഗം ബാധിച്ചു.

11,342 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്. 14,467 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,26,042 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,541 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലേമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നന്മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം, 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശ്ശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), വടശ്ശേരിക്കര (6), അടൂര്‍ മുന്‍സിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശ്ശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കൊടശ്ശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), കാസര്‍കോട് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 497 ഹോട്ട് സ്പോട്ടുകളാണുള്ളത്.