കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ പ്രകടമായതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും, പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും അദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറിയത്.

അടുത്തിടെ താനുമായി സമ്പര്‍ക്കം ഉണ്ടായവരോട് നിരീക്ഷണത്തിലാകാനും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.