കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല, തീരുമാനം മാറ്റി

കോവിഡ് വ്യാപനം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം.

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. 206 ദീര്‍ഘദൂര സര്‍വീസുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്ന് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനം ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയെന്നും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.