എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സുമാര്‍ക്ക് കൊവിഡ്

എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലെ അഞ്ച് നഴ്‌സുമാര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇവിടെ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പ്രസവവാര്‍ഡ് അടച്ചേക്കും. നേരത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.