ഭീമ കൊറേഗാവ് കേസ്: പ്രൊഫസര്‍ ഹാനി ബാബു അറസ്റ്റില്‍

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി എന്‍ ഐ എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു.

ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പോലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.

ലാപ്‌ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്.ഇതോടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം 12 ആയി.