ബാബറി മസ്ജിദ് പൊളിച്ച കേസിൽ എന്നെ തൂക്കുമരത്തിലേക്ക് അയച്ചാലും, ഞാന്‍ ആനുഗ്രഹിക്കപ്പെടുമെന്ന് ഉമാ ഭാരതി

ബാബ്‌റി മസ്ജിദ് പൊളിച്ച കേസിലെ വിധി എന്തു തന്നെയായയലും അത് സ്വീകരിക്കുമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. വിധി എന്ത് തന്നെയായാലും കുഴപ്പമില്ല. തൂക്കുകയര്‍ കിട്ടിയാലും ഞാന്‍ അനുഗ്രഹിക്കപ്പെടും എന്ന് ഉമാ ഭാരതി പറഞ്ഞു.

കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ നിന്നും തന്നെ വിളിപ്പിച്ചിരുന്നു. താന്‍ സത്യസന്ധമായ കാര്യങ്ങളാണ് കോടതിയില്‍ അറിയിച്ചത്. വിധി എന്തായാലും സന്തോഷമേയുള്ളു. ഉമമാ ഭാരതി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഉമാ ഭാരതി, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം ആദ്യമാണ് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി മുമ്പാകെ ഹാജരായി ഉമാ ഭാരതി മൊഴി നല്‍കിയത്.

ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി മുമ്പാകെ ശനിയാഴ്ച ഹാജരായത്. മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ വ്യാഴാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു.