കന്യാസ്ത്രീയെ പീഡിപ്പിച്ചത് ഫ്രാങ്കോയല്ല ദുഷ്ടാരൂപി! പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് ഫ്രാങ്കോ ‘വിഷ’പ്പ് സുപ്രീം കോടതിയില്‍

കത്തോലിക്കാ സഭയുടെ സഹനദാസൻ പീഡിത മിശിഹാ ‘വിഷ’പ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ഹരജിയുമായി സുപ്രീം കോടതിയില്‍ . വിടുതല്‍ ഹരജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഹരജിയിലുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു.

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നും ഹരജിയില്‍ പറയുന്നു. ‘വിഷ’പ്പ് ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ ഫ്രാങ്കോ ഹാജരായിരുന്നില്ല ഇതേ തുടര്‍ന്ന് വിഷപ്പി ന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്രാങ്കോ ഫാൻസും കത്തോലിക്കാസഭയും മുൻപ് തന്നെ സഹനദാസൻ വിഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്നും വിഷപ്പന്മാരേയും കത്തനാർമാരെയും വഴിതെറ്റിക്കുന്നത് ദുഷ്ടാരൂപിയായാണെന്നും. ദുഷ്ടാരൂപിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിഷപ്പ് ഫ്രാങ്കോയെ മാപ്പ് സാക്ഷിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് സോഷ്യൽമീഡിയയിൽ വ്യാപക പ്രചരണം നടത്തിയിരുന്നു. എന്നാൽ ദുഷ്ടാരൂപിയെ പ്രതിയാക്കാൻ ഇൻഡ്യൻ പീനൽകോഡിൽ വകുപ്പില്ലാതിരുന്നതിനാലും SOS കേസിൻറെ പിന്നാലെതന്നെ ഉള്ളതിനാലും ഫ്രാങ്കോയെ മാപ്പുസാക്ഷിയാക്കാൻ പോലീസ് തയാറാകാതിരുന്നതിനാലാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മനുസ്മൃതിയും മൃഗബലിയുമൊക്കെ കേൾക്കാൻ തയാറാകുന്ന ഹൈക്കോടതി പക്ഷെ ദുഷ്ടാരൂപിയെ പറ്റി കേൾക്കാൻ തയാറായില്ല. ഇനി നീതിക്കായി സുപ്രീംകോടതിയെ ആശ്രയിച്ചിരിക്കുകയാണ് സഹനദാസൻ. കുഞ്ഞാടുകളെല്ലാം ദുഷ്ടാരൂപിയെ പ്രതിയാക്കി ഫ്രാങ്കോയെ മാപ്പുസാക്ഷിയാക്കാനായി മുട്ടിപ്പായി പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന അഭ്യർത്ഥനയും സോഷ്യൽമീഡിയയിൽ പറന്നുനടക്കുന്നുണ്ട്.