Fri. Apr 19th, 2024

കാമരാജ് ഫൗണ്ടേഷൻറെ നേതൃത്വത്തിൽ കാമരാജ് ൻറെ 118 ആം ജന്മദിനം ആഘോഷിച്ചു. ജന്മദിന ആഘോഷം കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ എ.നീലലോഹിതദാസ്‌ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിയൻ ശൈലിയിൽ ജീവിക്കുകയും ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുകയും ചെയ്ത യദാർത്ഥ ഗാന്ധി ശിഷ്യനായിരുന്നു കാമരാജ് എന്ന് ഡോ. എ.നീലലോഹിതദാസ് പറഞ്ഞു. 1976​-​ൽ​ ​മ​ര​ണാ​ന​ന്ത​ര​ ​ബ​ഹു​മ​തി​യാ​യി​ ​ഭാ​ര​ത​ര​ത്നം​ ​ന​ൽ​കി​ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തെ​ ​ആ​ദ​രി​ച്ചു.​ ഇ​ന്ത്യ​യി​ൽ​ ​പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത​ ​നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മാ​യാ​ണ് ​അ​ദ്ദേ​ഹം​ ​എ​ന്നും​ ​ഒാ​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത്. കാ​മ​രാ​ജി​ന് ​അ​മേ​രി​ക്ക​ൻ​ ​പ​ത്ര​മാ​യ​ ​ദ ​ന്യൂ​യോ​ർ​ക്ക് ​ടൈം​സ് നൽകിയ വിശേ​ഷ​ണം ന​ല്‍​കി.​ ദ ​കിം​ഗ് ​മേ​ക്ക​ർ​ ​ഒ​ഫ് ​ഇ​ന്ത്യ എന്നായിരുന്നു. 

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ പരിപാടികൾ ഒഴിവാക്കി ദേശീയ കമ്മറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി കാമരാജ് ൻറെ 118 ആം ജന്മദിനം ആഘോഷിച്ചു.
1903​-​ജൂ​ലായ് ​ 15​ ​ന് ​കു​മാരസ്വാ​മി​ ​നാ​ടാ​രു​ടെ​യും​ ​ശി​വ​കാ​മി​ ​അ​മ്മാ​ന്റെ​യും​ ​മ​ക​നാ​യി​ ​മ​ധു​ര​യി​ലെ​ ​വി​രു​ദുന​ഗ​റിലാണ് കാമരാജ്​ ​ജ​നി​ച്ചത്.​ ചെ​റു​പ്പ​ത്തി​ലേ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ത്തി​ലും​ ​രാ​ഷ്ട്രീ​യ​ത്തി​ലും ആ​കൃ​ഷ്ട​നാ​യി.​ ​പ​തി​നാ​റാം​ ​വ​യ​സി​ൽ​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ സ​ജീ​വ​മാ​യി.​ ഇ​തി​നി​ട​യി​ൽ​ ​ബ​ന്ധു​ക്ക​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള അ​മ്മാ​വ​ന്റെ​ ​അ​ടു​ക്ക​ലേ​ക്ക​യ​ച്ചു.​ ഇ​ക്കാ​ല​ത്ത് ​സ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​ന​ട​ത്തിയ വ​ക്കം​ ​സ​ത്യാ​ഗ്ര​ഹ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ഈ​ ​സം​ഭ​വ​ത്തോ​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലേ​ക്ക് ​മ​ട​ക്കി​ ​വി​ളി​ച്ചു. 1930​-​ൽ​ ​ഉ​പ്പു​​സ​ത്യാ​ഗ്ര​ഹ​ത്തിൽ പ​ങ്കെ​ടു​ത്തു​ ​കൊ​ണ്ട് ​അ​റ​സ്റ്റ് ​വ​രി​ച്ചു.1931​-​ൽ​ ​ജ​യി​ൽ​ ​മോ​ചി​ത​നാ​യി.​പി​ന്നീ​ട് സ്വാ​ത​ന്ത്ര്യ​​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ര​വ​ധി​ ​ത​വ​ണ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ജ​യി​ൽ​ ​വാ​സം അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്. 1936​-​ൽ​ ​ത​മി​ഴ് ​നാ​ട് ​കോ​ൺ​ഗ്ര​സി​ന്റെ ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി.

1937, 46, 52​ ​കാ​ല​യ​ള​വി​ൽ​ ​നി​യ​മ​സ​ഭാം​ഗം. ​തു​ട​ർ​ന്ന് മ​ദി​രാ​ശി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യാ​യി. വി​മ​ർ​ശ​ക​ർ​ക്കു​ള്ള​ ​മ​റു​പ​ടി​യെ​ന്നോ​ണം ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഭ​ര​ണം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​സം​സ്ഥാ​നം​ ​ത​മി​ഴ്നാ​ടാ​ണെ​ന്ന അ​ഭി​ന​ന്ദ​നം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വി​ൽ​ ​നി​ന്ന് ​ നേ​ടാൻ അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞു.​ രാ​ജ്യം​ ​അ​തു​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​ഒ​ട്ടേ​റെ​ ​വി​ക​സന പ​ദ്ധ​തി​ക​ൾ​ക്ക് ​അ​ദ്ദേ​ഹം​ ​തു​ട​ക്കം​ ​കു​റി​ച്ചു.​അ​തി​ൽ​ ​പ്ര​ധാ​നം​ ​കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം​ ​നി​ർ​ബ​ന്ധ​മാ​ക്കു​ക​ ​എ​ന്ന​ ​ആ​ശ​യ​മാ​യി​രു​ന്നു.​ ദാ​രി​ദ്ര്യംമൂ​ലം​ ​പ​ഠ​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​വ​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി​ ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​സ്കൂ​ളു​ക​ളി​ൽ​ ​ഉ​ച്ച​ഭ​ക്ഷ​ണം ന​ട​പ്പി​ലാ​ക്കി.​ ഇ​തോ​ടു​കൂ​ടി​ ​നി​ര​വ​ധി​ ​കു​ട്ടി​ക​ൾ​ ​സ്കൂ​ളു​ക​ളി​ൽ​ ​പോ​കു​വാൻ തു​ട​ങ്ങി.​

ത​മി​ഴ് ​നാ​ട്ടി​ലും,​കേ​ര​ള​ത്തി​ലു​മാ​യി​ ​വ്യാ​പി​ച്ചു​ ​കി​ട​ക്കു​ന്ന​ ​നി​ര​വ​ധി ജ​ല​സേ​ച​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അ​ദ്ദേ​ഹം​ ​തു​ട​ക്കം​ ​കു​റി​ച്ചു.​സ്വ​ജ​ന​പ​ക്ഷ​പാ​തം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​ ​കാ​മ​രാ​ജ് ​പ്ലാ​ൻ​ ​ന​ട​പ്പി​ലാ​ക്കി.​ ഇ​തി​നെ​ ​തു​ട​ർ​ന്ന് അ​ദ്ദേ​ഹം​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പോ​ലും​ ​ച​ർ​ച്ചാ​പാ​ത്ര​മാ​യി.​ ​ ഇ​ന്ത്യ​ൻ​ ​നാ​ഷ​ണൽ കോ​ൺ​ഗ്ര​സി​ന്റെ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റാ​യി.​ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​നി​ന്നും കോ​ൺ​ ​ഗ്ര​സ് ​പാ​ർ​ട്ടി​യു​ടെ​ ​നേ​തൃ​സ്ഥാ​ന​ത്തെ​ത്തി​യ​ ​ചു​രു​ക്കം​ ​പേ​രിൽ പ്ര​ധാ​നി​യാ​ണ് ​ കെ.​ കാ​മ​രാ​ജ്.

1964​-​ൽ​ ​ജ​വ​ഹ​ർ​ലാ​ൽ​നെ​ഹ്റു​വി​ന്റെ​ ​നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ​ലാ​ൽ​ ​ബ​ഹ​ദൂ​ർ​ ​ശാ​സ്ത്രി​യെ​യും​ പി​ന്നീ​ട് ​ഇ​ന്ദി​രാ​ഗാ​ന്ധി​യെ​യും പ്ര​ധാ​ന​ ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​ച്ച​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നേ​ട്ട​ത്തി​ന് ​ഉ​ട​മ​യാ​യി.1975​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടി​ന് ​അ​ദ്ദേ​ഹം​ ​അന്തരിച്ചു.