Fri. Mar 29th, 2024

പിരിമുറുക്കത്തിന് ചെറിയൊരു ശമനം ആയിട്ടുണ്ട്. പള്ളി തുറക്കാത്തതിനാൽ വെള്ള നൈറ്റിക്കാരുടെ സ്കിറ്റ് കാണാതെ വിശ്വാസികളെല്ലാം പിരിമുറുക്കത്തിൽ ആണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയും പ്രതിപക്ഷത്തെ കൂട്ടുപിടിച്ച്‌ പ്രസ്താവനകളിറക്കിച്ചും സർക്കാറിനെ സമ്മർദ്ദത്തിലാക്കി ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിപ്പിക്കുകയും ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം എടുപ്പിക്കുകയും ചെയ്ത സീറോ സഭയ്ക്ക് എട്ടിൻറെ പണി.വെസ്റ്റ് കൊരട്ടിപ്പള്ളിയിലെ വികാരിക്കും തൊട്ടടുത്ത മഠത്തിലെ നാലു സിസ്റ്റേഴ്സിനും കോവിഡ്. സ്കിറ്റിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റൈനിൽ.

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാലയങ്ങൾ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. സ്കിറ്റിന് ശേഷമുള്ള സ്തോത്രകഴച്ചയെന്ന പേരിലുള്ള പിച്ചതെണ്ടൽ നടത്താനായി ആർത്തിമൂത്ത കത്തോലിക്കാ സഭാമാത്രമാണ് ആരാധനാലയങ്ങൾ തുറന്ന് പതിവ് സ്കിറ്റ് അവതരിപ്പിച്ചിരുന്നത്. ആരാധനയിൽ പങ്കെടുത്തവരെ ലോകത്തിലെ ഏറ്റവും വലിയ സൗഖ്യദായകൻ കയ്യൊഴിയുകയും കോവിഡ് ഭഗവാൻ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തതോടെ ഇനിയുള്ള ദിവസങ്ങളിൽ അനുഗ്രഹം നൽകുന്നത് ഓൺലൈൻ വഴിയായി തന്നെ പുനഃസ്ഥാപിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാവരും ഓൺലൈൻ കുർബാനകളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്യുന്ന അറിയിപ്പ് നോട്ടീസ് ബോർഡിലും വാട്സ് ആപ്പിലും ഫെയ്‌സ് ബുക്കിലുമെല്ലാം പറന്നു നടക്കുകയാണ്.

കുഞ്ഞാടുകളും മുട്ടനാടും മണവാട്ടിമാരും ക്വറ്റന്റൈനിൽ ആയതോടെ വിശ്വാസികളുടെയും വെള്ള നൈറ്റിക്കറുടെയും പിരിമുറുക്കത്തിന് ചെറിയൊരു ശമനം ആയിട്ടുണ്ടെങ്കിലും സീറോകളുടെ മുദ്രപത്രത്തിന്റെ പുണ്യാളൻ ആലഞ്ചേരിയെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ.

“കൊറോണ ടെസ്റ്റ് മാത്രം നടത്തിയാൽ പോരെന്നു തോന്നുന്നു…പോലുള്ള മറ്റു വൈറസ് ടെസ്റ്റുകളും വേണ്ടേ…” കർത്താവേ,,, ഇവരുമായി ബന്ധപ്പെട്ട?വരുടെ പേരു വിവരങ്ങൾ, റൂട്ട് മാപ്പ് എന്നിവ പുറത്തു വിടാതിരിക്കാൻ, ഞാൻ തിരി കത്തിച്ചു പ്രാർത്ഥിക്കാൻ പോകുവാ.”

“ഇതാണ് സ്വർഗ്ഗീയ മന്നാ…. കൃപാഭിഷേകം….. വരദാനം എന്നൊക്കെ പറയുന്നത് ! പാതിരിക്കു സൗജന്യമായി കിട്ടി…. കിട്ടിയത് പൂർണ്ണമനസ്സോടെ മണവാട്ടിമാരുമായി പങ്കുവെച്ചു…. ഇതാണ് പങ്കുവെക്കൽ ബലി !!! പാവം അയൽവാസികളായ നാട്ടുകാർ കുടുങ്ങി.”

“സാമുഹിക അകലം പാലിക്കണമെന്ന് പറയുന്നത് ഇത് കൊണ്ടാണ് ഇത്രയും നാൾ വെറുതെ പറയുവാന്ന് കരുതിയവർക്ക, ഇപ്പോൾ ശാരീരിക അകലം പാലിക്കാഞ്ഞതിന് ദേ തെളിവും കിട്ടിയിരിക്കുന്നു….എന്തായാലും മഠത്തിൽ നാലുപേർക്കെ കോവിഡ് വന്നിട്ടുള്ളൂ എന്നോർത്തു സമാധാനിക്കാം….??”

എന്നിങ്ങനെയുള്ള നൂറുകണക്കിന് ട്രോളുകളാണ് പിരിമുറുക്കം ശമിപ്പിക്കാൻ പോയവർക്കെതിരെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്തായാലും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പള്ളിയിൽ ഓഫ് ലൈൻ കുർബാന ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.