Fri. Mar 29th, 2024

കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ഗുരുതര സാമൂഹ്യ പ്രശ്‌നമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേക്കുറിച്ച് പഠിക്കാന്‍ അഗ്നിരക്ഷാ സേനാ മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ ‘ചിരി’ എന്ന പേരില്‍ ഒരു പദ്ധതിക്കും തുടക്കമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റഒകള്‍ വഴി ഫോണ്‍ വഴിയുള്ള കൗണ്‍സിലിങ് നല്‍കുന്ന പദ്ധതിയാണിത്.

മാര്‍ച്ച് 25 വരെയുള്ള കണക്കെടുത്തപ്പോള്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് വീട്ടിലുള്ളവര്‍ ഇടപഴകാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ നന്മ ലക്ഷ്യമിട്ടാണ് ഇടപെടുന്നതെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.