Sat. Apr 20th, 2024

ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് വിമാനത്താവളം വഴി സ്വര്‍ണംക്കടത്തിയ കേസില്‍യു എ ഇ കോണ്‍സുലേറ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി കസ്റ്റംസ്. പാര്‍സലുകള്‍ സ്വീകരിക്കുന്നതിലും കൊണ്ടുപോകുന്നതിലും വലിയ വീഴ്ച വരുത്തി. കോണ്‍സുലേറ്റിലേക്കുള്ള പാര്‍സലുകള്‍ കൊണ്ടുപേകണ്ടത് ഔദ്യോഗിക വാഹനത്തിലാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ സ്വന്തം വാഹനത്തിലായിരുന്നു പാര്‍സലുകള്‍ കണ്ടുപോയിരുന്നതെന്നും കസ്റ്റംസ് പറയുന്നു.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സരിത്തും സ്വപ്നയുമടക്കം അഞ്ച് പേരെക്കുറിച്ച് ഇവര്‍ സൂചന നല്‍കുന്നു. എറണാകുളം സ്വദേശിയായ ഫയാസ് ഫരീദിനാണ് ഇവര്‍ സ്വര്‍ണം എത്തിച്ചത്. ഫയാസ് ഫരീദിനെ കൂടാതെ സ്വദേശിയും രണ്ട് കൊടുവള്ളി സ്വദേശികളുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നുണ്ടാകും.
അതിനിടെ കേസിലെ പ്രതി സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വര്‍ക്ക് ഷോപ്പ് ഉടമയായ സന്ദീപ് ഒളിവിലാണെന്നും സന്ദീപിനും ഭാര്യക്കും സ്വപ്‌നയുടെ തട്ടിപ്പുകള്‍ക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്. അതേ സമയം സ്വപ്‌ന ഇന്ന് കീഴടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടു. എറണാകുളം കസ്റ്റംസ് ഓഫീസിലാകും കീഴടങ്ങല്‍. ഇത് സംബന്ധിച്ച് സുഹൃത്തായ അഭിഭാഷകനില്‍ നിന്ന് സ്വപന് നിയമോപദേശം തേടിയതായാണ് വിവരം.