Thu. Mar 28th, 2024

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനും മുടിഞ്ഞ ദേശസ്നേഹിയും ബി ജെ പി നേതാവുമായ പ്രതിയുടെ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. റിമാന്‍ഡില്‍ കഴിയുന്ന ബി ജെ പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. തലശ്ശേരി ജില്ല സെഷന്‍സ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈകോടതിയെ സമീപിച്ചത്.കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെ കഴിഞ്ഞ ദിവസം കോടതി കക്ഷി ചേര്‍ത്തിരുന്നു.

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്.