Fri. Apr 19th, 2024

സി ആർ മനോജ്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് കേൾക്കുമ്പോൾ. ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ ഓർമ്മ വരും. അതിൽ വർഗ്ഗസമരമായി അതിനെ മാറ്റിയിട്ടുണ്ട്. ജന്മിത്വത്തിനെതിരെയും സാമ്രാജ്യത്വത്തിനു എതിരെയും നടന്ന ഉജ്ജ്വലമായ സമരഗാഥ. അതാണു ശരി. അതുതന്നെയാണു ശരി..

ഇപ്പോൾ പൃഥിരാജ് അഭിനയിക്കുന്ന സിനിമയ്ക്ക് എതിരെ സംഘികൾ വലിയ ഊളത്തരങ്ങൾ വിളിച്ച് പറയുന്നുണ്ട്. അതിനെതിരെ ഞാനൊന്നും എഴുതുന്നില്ല. കാരണം സിനിമ സംവിധാനം ചെയ്യുന്നത് ആഷിക്ക് അബുവാണ്. വൈറസ് എന്ന സിനിമ ചെയ്തവൻ…

കേരളത്തിന്റെ ആരോഗ്യമന്ത്രീയെ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഭർത്സിക്കുന്നതിന്റെ കാരണം വൈറസ് പോലെയൊരു സിനിമയെന്നുപോലും ഞാൻ കരുതുന്നുണ്ട്.യാതൊരു കഴിവുമില്ലാത്തൊരു കഥാപാത്രമായി അയാൾ ആരോഗ്യമന്ത്രിയെ അവതരിപ്പിച്ചു…

ഐവി ശശിയ്ക്കും കഥ എഴുതിയ ദാമോധരനും ചരിത്രബോധവും കമ്മ്യൂണിസ്റ്റ് ബോധവും ഉണ്ടായിരുന്നു. അതിനാൽ 1921 വർഗ്ഗബോധമുള്ള സിനിമയായി.എന്നാൽ ഈ വിശ്വാസം എനിക്ക് ആഷിക്ക് അബുവിൽ ഇല്ല.അതിനാൽ തന്നെ സിനിമ വരുന്നതുവരെ ഒന്നും പറയാനുമില്ല.

സംഘികളും മതരാഷ്ട്രിയവും തന്നിലുള്ള അന്തർധാര കമ്മ്യൂണിസ്റ്റുകൾക്ക് എതിരെ സജീവമായിക്കുന്ന ഈ സമയത്ത് അത്തരം ഒരു കാര്യത്തിൽ ഇടപെടുന്നത് തന്നെ സൂക്ഷ്മതയോടെ ആയിരിക്കണെമെന്നും കരുതുന്നു.

പിന്നെ ഏതോ ഒരു സ്ത്രീ പൃഥിരാജിന്റെ അമ്മയെക്കുറിച്ച് പറഞ്ഞത്… ഈ അമ്മയ്ക്ക് പറയുന്നവരൊക്കെ ഫ്യൂഡലിസത്തിന്റെ മലിന്യം തലയിൽ ചുമക്കുന്നവരാണ്… !ബ്രാഹ്മണ്യത്തെ തന്തയാക്കിയവർ… !എല്ലാ സംഘികളിലും ഈ ബോധമുണ്ട്… അതിനാൽ അവർ തള്ളയ്ക്ക് പറയും…!

അപ്പോൾ തന്തയ്ക്ക് വിളിക്കുന്നതോ…? അത് വിക്ടോറിയൻ കാഴ്കപ്പാട്.. വിക്ടോറിയൻ സദാചാരസങ്കല്പം…! അപ്പൻ ബോധം…! അവിടെ അപ്പനില്ലെന്ന് പറയുന്നത് വലിയ തെറിയായി മാറുന്നു…!

സിനിമ വരുന്നതുവരെയും അത് കാണുന്നതുവരെയും ഈ വിഷയത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ഞാൻ നിശ്ശബ്ദനാകുന്നു. വൈറസിന്റെ സംവിധായകനെ എനിക്ക് വിശ്വാസമില്ല. സിനിമ നിർമ്മിക്കാനുള്ള ആരുടെയും അവകാശത്തിനൊപ്പം നിലനിൽക്കുകയും ചെയ്യുന്നു..!