Fri. Mar 29th, 2024

മനുഷ്യാവകാശ പ്രവർത്തകനും അഭയകേസിൽ ഒറ്റയാൾപ്പോരാട്ടം നടത്തി സഭയെ മുട്ടുകുത്തിക്കുകയും റിമാന്ഡിലാണെങ്കിലും പ്രതികളെ കുറച്ചുദിവസം ജയിലിലടയ്ക്കാനും കഴിഞ്ഞ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ വീണ്ടും വ്യാജപ്രചാരണങ്ങളുമായി കത്തോലിക്കാ സഭയും നസ്രാണി ദീപികയും. തിരുവല്ലയിലെ കോൺവെന്റിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ വിദ്യാർത്ഥി ദിവ്യ പി ജോണിൻറെ ദുരൂഹ മരണത്തിൽ അന്വേഷണം ആവഷ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്‌ക്കൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കത്തോലിക്കാ സഭയുടെ പ്ലാൻ ബി അനുസരിച്ച് 10 വർഷം മുമ്പ് മരിച്ച അദ്ദേഹത്തിൻറെ പിതാവ് ഇപ്പോൾ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം നടത്തുന്നത്.

വാഴപ്പിണ്ടികളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് മാത്രമല്ല, ഇതിനായി പോസ്റ്ററുകൾ ഉണ്ടാക്കി സോഷ്യൽമീഡിയയിലൂടെ വിശ്വാസി പൊട്ടന്മാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സ്വന്തം ലേഖകൻറെ പേരിൽ ഒരു പത്രറിപ്പോർട്ടും ഉണ്ട് ഇത് പ്രചരിപ്പിക്കുന്നവർക്കെതിരായും, ആ “സ്വന്തം ലേഖക”നെതിരെയും കേസ്സു കൊടുത്തിട്ടുണ്ട്. വളച്ചൊടിക്കാനും തെറ്റിദ്ധരിപ്പിക്കാനും പുരോഹിതരെക്കാൾ വലിയവർ വേറെ ആരും ഇല്ല.വ്യെക്തിഹത്യ നടത്തി ക്രെഡിബിലിറ്റി തകർക്കുക എന്നതാണ് അവരുടെ ആത്യന്തികലക്ഷ്യം.ദിവ്യ പി ജോണിൻറെ ദുരൂഹമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ അത് ഇവരെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ആരെന്ന് വ്യക്തമല്ലേ?
ഇതേക്കുറിച്ച് ജോമോൻ പുത്തൻപുരയ്ക്കലിൻറെ പ്രതികരണം:

“എന്റെ പിതാവ്’ മരിച്ചിട്ട് പത്തു വർഷത്തോളമായി എന്നിരിക്കെ, ഇപ്പോൾ അദ്ദേഹം ഏതോ അനാഥാലയത്തിൽ കഴിഞ്ഞ 13 വർഷമായി ആരോരുമില്ലാതെ കഴിയുകയാണെന്ന് വ്യാജവാർത്ത നിർമ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്കിലും എനിക്കെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

അഭയക്കേസിലെ പ്രതികളും തിരുവല്ലയിലെ ‘കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിൽ ക്രൈം ബ്രാഞ്ച് ഐജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഞാൻ കാരണക്കാരനായതിന്റെ പേരിൽ വൈരാഗ്യമുള്ളവരുമാണ് പുതിയ നീക്കത്തിനു പിന്നിൽ.

ഈ ദുരൂഹ മരണത്തിന്റെ സത്യം വെളിയിൽ വരരുതെന്ന് ആഗ്രഹിക്കുന്ന കത്തോലിക്ക സഭയിലെ ചിലർ സൈബർ പോരാളികളെ കൊണ്ടാണ് ഈ നീചപ്രചാരണം നടത്തുന്നത്.

എന്റെ പിതാവിന്റെ ശവസംസ്ക്കാര ചടങ്ങിന്റെ അവസാന ഘട്ടത്തിൽ മൃതദേഹത്തിൽ തൂവാല കൊണ്ട് മുത്തേണ്ടത് സ്വന്തം മകനാണ്. ആ കർമ്മം ചെയ്യാൻ തുവാല പിടിച്ച് ഞാൻ നിൽക്കുമ്പോൾ ചടങ്ങ് നടത്തിയ വൈദികൻ അത് കണ്ടതായി ഭാവിക്കാതെ ശവപ്പെട്ടി അടച്ച് ശവക്കല്ലറയിലേക്ക് വക്കാൻ ശ്രമിച്ചു. ഈ സമയം ഞാൻ ചോദിച്ചു.. അച്ചോ, ഈ വെള്ള ളോഹ ഇട്ടു കൊണ്ട് എന്ത് വൃത്തികേടാണ് കാണിക്കുന്നത് മകൻ എന്നുള്ള എന്റെ അവകാശം ഇല്ലാതാക്കാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ഞാൻ ചോദിച്ചു. ശവസംസ്കര ചടങ്ങിൽ അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് എന്നോട് ക്ഷ മിക്കണം എന്ന് പറഞ്ഞ് വൈദികൻ ശവപ്പെട്ടി തുറന്നു തന്നു. ഞാൻ തൂവാല ഇട്ട് മുത്തുകയും ചെയ്തു. കത്തോലിക്ക സഭയോട് കളിച്ചാൽ സ്വന്തം പിതാവിന്റെ അന്ത്യകർമ്മത്തിൽ തുവാല ഇട്ട് മുത്താൻ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്.അത് എന്റടുത്ത് വിലപ്പോയില്ല. അഭയ എന്ന കന്യാസ്ത്രീക്ക് മരണാനന്തര നീതി ലഭിക്കാൻ വേണ്ടി കഴിഞ്ഞ 28 വർഷമായി നിരന്തര നിയമപോരാട്ടം നടത്തുന്ന എന്നെ കത്തോലിക്ക സഭയിലെ പ്രതികൾക്ക് വേണ്ടി ചിലർ ഹീനമായി വേട്ടയാടുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാൻ നീതിക്ക് വേണ്ടിയുള്ള ‘പോരാട്ടം തുടരുന്നത് … ഇത്തരം വ്യാജ പ്രചാരണങ്ങൾ കൊണ്ട് എന്നെ തളർത്താനോ ഈ സമരമുഖത്ത് നിന്ന് എന്നെ പിന്തിരിപ്പിക്കാമെന്നോ കരുതുന്നത് ഇവരുടെ കേവല വ്യാമോഹം മാത്രമാണ്.” – ജോമോൻ പുത്തൻപുരയ്ക്കൽ

വ്യാജവാർത്ത നിർമ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്കിലും ജോമോൻ പുത്തൻ പുരയ്ക്കലിനെതിരെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റർ ചുവടെ