Thu. Mar 28th, 2024

സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. കലാലയങ്ങളില്‍ സമരവും മാര്‍ച്ചുമടക്കമുള്ള സംഘടാന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ ബോധമില്ലാതായാല്‍ അരാഷ്ട്രീയ വാദികള്‍ ഉണ്ടാകുമെന്ന് ജലീല്‍ പറഞ്ഞു. ഇതിനാല്‍ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാകാന്‍ ഉടന്‍ തന്നെ ബില്ല് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോടതി കൊണ്ടുവന്ന നിരോധനത്തിനെതിരെ എം എല്‍ എമാരായ എം സ്വരാജും വിടി ബല്‍റാമുമാണ് ശ്രദ്ധ ക്ഷണിക്കല്‍ കൊണ്ടുവന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ നിയമോപദേശം തേടിയ ശേഷം സ്വീകരിക്കുമെന്ന് മന്ത്രി ജലീല്‍ വിശദീകരിച്ചു. സംഘടനാ പ്രര്‍ത്തനങ്ങള്‍ ഇല്ലാതായാല്‍ മത,ജാതി സംഘടനകളും തീവ്രവാദി സംഘടനകളും കലാലയങ്ങളില്‍ ശക്തി പ്രാപിക്കുമെന്നും മന്ത്രി പറഞ്ഞു. കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവരുന്നതിന് ഹൈക്കോടതി വിധി തടസ്സമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.