Fri. Mar 29th, 2024

സമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചേക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമങ്ങളല്ല, വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്ന് മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌ത ഉടൻ തന്നെയാണ് പരിഹാസവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഉപേക്ഷിക്കേണ്ടത് വെറുപ്പിൻറെ രാഷ്ട്രീയമാണെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളല്ലെന്നുമാണ് രാഹുൽ പരിഹസിച്ചിരിക്കുന്നത്. മോദിയുടേ ട്വീറ്റിന്റെ സ്ക്രീൻ ഗ്രാബ് പങ്കുവച്ചുകൊണ്ട് ട്വിറ്റർ വഴി തന്നെയാണ് രാഹുൽ മോദിക്കെതിരെ ഈ പരിഹാസം തൊടുത്തത്.

തിങ്കളാഴ്ച രാത്രി 8.56നാണ് താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി നരേന്ദ്ര മോദി അറിയിച്ചത്. ഞായറാഴ്ച അന്തിമ തീരുമാനം അറിയിക്കുമെന്നും മോദി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.