Fri. Mar 29th, 2024

ഇന്ത്യൻ നീതിന്യായ കോടതി കുറ്റക്കാരൻ എന്ന കണ്ട് ശിക്ഷിച്ച ഫാദർ റോബിനേയും സഭ ഇതുവരെ തള്ളിപ്പറയാത്ത ഫ്രാങ്കോയേയും കൊറോണാ വൈറസിനെ വെറുക്കുന്നതു പോലെ കേരളീയ പൊതു സമൂഹവും വിശ്വാസികളും ഒരുപോലെ വെറുക്കും. നീതിയുടെ പക്ഷത്ത് ആത്മാഭിമാനത്തോടെ നിലകൊള്ളുന്ന സിസ്റ്റർ ലൂസി കളപ്പുരയെ തങ്ങളുടെ ഹൃദയത്തോടു ചേർത്തു പിടിക്കും.കാലത്തിൻ്റെ ചുവരെഴുത്തു വായിക്കാത്ത കത്തോലിക്ക സഭ ഇങ്ങനെ ജീർണ്ണിച്ച് അഴുകിത്തീരും.

സി.ടി. തങ്കച്ചൻ

കഴിഞ്ഞദിവസം വത്തിക്കാനിൽ നിന്നും അപൂർവ്വമായ രണ്ട് ഉത്തരവുകൾ പുറത്തിറങ്ങി. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ നിരന്തരമായി ബലാൽസംഘം നടത്തി ഗർഭിണിയാക്കിയ ശേഷം ആ കഞ്ഞിൻ്റെ പിതൃത്വം ആ പെൺകുട്ടിയുടെ പിതാവിൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച കൊട്ടിയൂരിലെ പള്ളിലച്ചൻ ഫാദർ റോബിനെ പോക് സോ കേസിൽ പ്രതിയാക്കി വിചാരണ നടത്തി ഇന്ത്യൻ ഭരണഘടനയനുസരിച്ച് ശിക്ഷിച്ചിരുന്നു. ഇയാളെ സംഭം വം നടന്ന് നാലു വർഷത്തിനു ശേഷം വത്തിക്കാൻ സഭയിൽ നിന്ന് പുറത്താക്കി. ഇതാണ് ഒരുത്തരവ്.

ജലന്തർ രൂപത യിലെ ബിഷപ്പ് ഫ്രാങ്കോ തൻ്റെ രൂപതയിലെ നിരവധി കന്യാസ്ത്രീകളെ ‘ഇടയനുമൊത്തു ആ ദിവസം’ എന്ന പേരിട്ട പരിപാടിയിൽ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചിരുന്നു ഇതേ തുടർന്ന് പത്തോളം കന്യാസ്ത്രീകൾ സഭ ഉപേക്ഷിച്ചു പോയിരുന്നു.എന്നാൽ കുറവിലങ്ങാട്ടെ ഒരു കന്യാസ്ത്രീ ഫ്രാങ്കോ തന്നെ നിരവധി തവണ തന്നെ അധികാരം ഉപയോഗിച്ച് പീഡിപ്പിച്ചവെന്ന് കാണിച്ച് കർദ്ദിനാൾ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സഭയും മഠാധികാരികളും ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഒടുക്കം പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് കുറവിലങ്ങാട്ടെ 5 കന്യാസ്ത്രീകൾ നീതി തേടി എറണാകുളം വഞ്ചി സ്ക്വയറിൽ സത്യാഗ്രഹത്തിനെത്തിയത്.

ആ സമരത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ സമരത്തോടൊപ്പം നിന്ന ഒരാളാണ് ഞാൻ. നാനാതുറകളിൽ നിന്നുള്ളവർ ഈ സമരത്തിൻ പിൻതുണയുമായ് എത്തി അക്കൂട്ടത്തിൽ സമരത്തിനു പിൻതുണയുമായ് എത്തിയ കന്യാസ്ത്രീയാണ് സിസ്റ്റർ ലൂസികളപ്പുരക്കൽ അന്നുവരെ കേരള സമൂഹം അങ്ങനെയൊരു കന്യാസ്ത്രീയെ അറിഞ്ഞിരുന്നില്ല എന്നാൽ സമരത്തിൽ സംസാരിച്ചതിനു ശേഷം തിരിച്ച് വയനാട്ടിലെത്തിയ സിസ്റ്ററെ സഭാധികാരികൾ വേദ പാഠആദ്ധ്യായനം നടത്തുന്നതിൽ നിന്നും പള്ളിയിലെ തിരുക്കർമ്മങ്ങളിൽ സഹായിക്കുന്നതിൽ നിന്നും വിലക്കി.ഇതറിഞ്ഞ ഇടവക ജനങ്ങൾ പള്ളിക്കടെമേടയിലേക്ക് പ്രതിഷേധവുമായ് എത്തി പുരോഹിതരെ തടഞ്ഞത് വാർത്തയായി. അന്നു മുതലാണ് ലൂസി കളപ്പുരയ്ക്കലെ കേരളം അറിഞ്ഞു തുടങ്ങിയത്.

ബിഷപ്പ് ഫ്രാങ്കോവിനെതിരെ നീതിയുടെ പക്ഷത്ത് നിലകൊണ്ട സിസ്റ്റർ ലൂസിയെ കഴിഞ്ഞ രണ്ടു വർഷങ്ങളായി സഭ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ വത്തിക്കാൻ സിസ്റ്ററെ സഭയിൽ നിന്നു പുറത്താക്കിയതായി ഒരുത്തരവിറക്കി. അതാണ് രണ്ടാമത്തെ ഉത്തരവ്.

ഇന്ത്യൻ നീതിന്യായ കോടതി കുറ്റക്കാരൻ എന്ന കണ്ട് ശിക്ഷിച്ച നരാധമനായ ഒരു പള്ളിലച്ചനേയും. പര നാറിയയ ഒരു മെത്രാൻ ഒരു കന്യാസ്തീ യെ പീഡിപ്പിച്ചപ്പോൾ ആ കന്യാസ്ത്രീയുടെ പക്ഷത്തുനിന്നു സംസാരിച്ച പാവപ്പെട്ട നീതിബോധമുള്ള കന്യാസ്ത്രീയേയും ഒരേ ദിവസം ശിക്ഷിച്ചു കൊണ്ട് ആടിനെ പട്ടിയാക്കുന്ന നിലപാടാണ് ആഗോള കത്തോലിക്ക സഭ കൈക്കൊണ്ടത്.

രണ്ടു കുറ്റവും കത്തോലിക്ക സഭ ഒരു പോലെയാണ് കാണുന്നത് എന്ന സന്ദേശമാണ് സഭ വിശ്വാസികൾക്ക് നൽകുന്നത്. എന്നാൽ റോബിനേയും സഭ ഇതുവരെ തള്ളിപ്പറയാത്ത ഫ്രാങ്കോയേയും കൊറോണാ വൈറസിനെ വെറുക്കുന്നതു പോലെ കേരളീയ പൊതു സമൂഹവും വിശ്വാസികളും ഒരുപോലെ വെറുക്കുമെന്നും നീതിയുടെ പക്ഷത്ത് ആത്മാഭിമാനത്തോടെ നിലകൊള്ളുന്ന സിസ്റ്റർ ലൂസി കളപ്പുരയെ തങ്ങളുടെ ഹൃദയത്തോടു ചേർത്തു പിടിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാലത്തിൻ്റെ ചുവരെഴുത്തു വായിക്കാത്ത കത്തോലിക്ക സഭ ഇങ്ങനെ ജീർണ്ണിച്ച് അഴുകിത്തീരും. സഭയെ ന്യായീകരിക്കുന്ന കരിമ്പിൻ കാലകളും ബിനു ചാക്കോമാരും കത്തോലിക്ക സഭയുടെ ശവക്കുഴി തോണ്ടുന്ന കുഴി തോണ്ടികളാണെന്ന് കാലം തെളിയിക്കും.