Saturday, September 25, 2021

Latest Posts

ഫാസിസ്റ്റ് വൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം

ഗഫൂർ കൊടിഞ്ഞി

മോഹൻ ഭഗത്തും മറ്റ് ഹിന്ദുത്വ യാഥാസ്ഥികരും അന്ധവിശ്വാസങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ജന ങ്ങളുടെ ശാസ്ത്ര ബോധത്തെ പരിഹസിക്കുമ്പോൾ നമ്മൾ സൗകര്യപൂർവ്വം മറന്നു പോകുന്ന ചില വസ്തുതകളുണ്ട്. സ്വാതന്ത്ര്യാനന്തരം എഴുപതിൽ ചില്ല്വാനം വർഷങ്ങൾ നമ്മുടെ ഭരണാധികാരികൾ പൗരന്മാർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ കാണിച്ച വിമുഖതയാ ണ് സംഘികൾ ഇന്ന് മുതലെടുക്കുന്നത്.

സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പോലെ ജനങ്ങ ളെ വിദ്യാഭ്യാസത്തിലൂടെ ബോധവൽക്കരിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഈ ഗതി വരില്ലായിരുന്നു. ഇന്ന് ഉത്തരേന്ത്യ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽഅല്പം ഉണർവ് കാണിക്കുന്നുണ്ട് എന്നത് മറക്കു ന്നില്ല.പക്ഷെ ആ വിദ്യാഭ്യാസ വീക്ഷണങ്ങൾ മതഗ്രന്ഥങ്ങളിലെ അന്ധവിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കുന്ന മട്ടിലാണ് എന്നാണ് സത്യം .

അഥവാ പുഷ്പകവിമാനവും ചാണകത്തിലെ പ്ലൂട്ടോണിയവുമൊക്കെ മനുസ്മൃതി നിരത്തി പുനർ വായനയിലൂടെ അരക്കിട്ടുറപ്പിക്കയാണ് സംഘി കൾ ചെയ്യുന്നത് എന്നർത്ഥം. ഇമ്മട്ടിൽ മത ഗ്രന്ഥങ്ങൾ മുന്നിൽ വെച്ച് അതിന് അനുസൃതമായി ചരിത്രം തിരുത്തി എഴുതുന്ന പ്രവണത ഉത്തരേന്ത്യൻ യാത്രയിൽ പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.

മതത്തെ പ്രത്യയശാസ്ത്രവൽക്കരിക്കുന്ന ലൈനിലേക്ക് ഉത്തരേന്ത്യക്കാർ പുതുതായി കൊണ്ടു വന്ന് ജനങ്ങളെ കൂടുതൽ വെറുപ്പിൻ്റെയും വിദ്വേ ഷത്തിൻ്റേയും വഴിയിലേക്ക് നയിച്ച് സ്വന്തം വോട്ട് ബാങ്ക് അരക്കിട്ടുറപ്പിക്കയാണ് ഇതുവഴി ഇന്നത്തെ ഭരണകൂടം ചെയ്യുന്നത്.

അതേ സമയം ഈ പ്രവണത നമ്മുടെ നാട്ടിൽഅരങ്ങേറ്റം തുടങ്ങിയിട്ട് അരനൂറ്റാണ്ടിലധികം പിന്നിട്ടിരിക്കുന്നു എന്ന് പിന്തിരിഞ്ഞു നോക്കിയാൽ നമുക്ക് മനസിലാകും. ജാതി മത സംഘടനകൾ
ക്ക് യഥേഷ്ടം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചും അവിടെ മത ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ചുമാണ് കേരളത്തിൽ അസഹിഷ്ണുത വളർന്ന് വന്നത് എന്നത് ഒരു പച്ച പരമാർ ത്ഥം മാത്രമാണ്.

കേരളത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ കരുത്തും തുടർന്നുള്ള ജാതി വിരുദ്ധ സമരങ്ങളുടെ വിജയവും പിന്നീട് വന്ന ഇടതു പ്രസ്ഥാനങ്ങളുടെ സന്ദർഭോചിതമായ ഇടപെടലുകളുമാണ് കേരളത്തെ ഒരു ഒറ്റപ്പെട്ട തുരുത്തായി ഇന്നും അജയ്യമായി നിലനിർത്തുന്നത്.

ദേശീയ വിദ്യാഭ്യാസ നയരേഖ (National Education Policy-2019) ഇന്ത്യയിലെ സാധാരണ പൗരനെ പോലും ആശങ്കയിലാഴ്ത്തുന്ന ധാരാളം വരികള്‍ അതില്‍ മനപൂര്‍വം കടന്നുകൂടിയിട്ടുണ്ടെന്നാണ് യാഥാര്‍ഥ്യം. മനുഷ്യന്റെ സങ്കല്‍പ്പങ്ങള്‍ക്കും ഊഹങ്ങള്‍ക്കും പിടിതരാത്ത വിധമാണ് ലോകം ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും മനുഷ്യര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പൂര്‍ണമായും ആശ്രയിക്കാനിരിക്കുന്ന ഒരു ലോകത്തേക്കു സമര്‍പ്പിക്കപ്പെട്ട വിദ്യാഭ്യാസ നയരേഖ എന്ന നിലയില്‍ ഇത് പരാജയമാണെന്നു പറയാതിരിക്കാന്‍ വയ്യ. തെങ്ങുകയറ്റം മുതല്‍ പ്രസവിക്കപ്പെട്ട കുട്ടിയെ പരിചരിക്കുന്ന ഏറ്റവും സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമുള്ള ജോലികള്‍ വരെ കമ്പ്യൂട്ടറിനും റോബോട്ടിനും ഏല്‍പ്പിക്കപ്പെടാനിരിക്കുന്ന ഒരു ലോകത്തേക്കാണ് ഈ നയരേഖയുടെ വരവ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യന്‍ മര്യാദക്ക് മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത കാലത്ത് നിന്ന് ഇന്നത്തേക്കുള്ള ദൂരം എത്രമാത്രമായിരുന്നുവെന്ന് ഓര്‍ത്തു നോക്കൂ. എങ്കില്‍ അടുത്ത 13 വര്‍ഷം കഴിഞ്ഞ 13 നൂറ്റാണ്ടു കാണാത്ത മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഇതിനോട് പാകപ്പെടാന്‍ പറ്റിയ ഒരു വരി പോലും നയരേഖ വിഭാവനം ചെയ്യുന്നില്ലെന്നത് അത്ഭുതകരവും അതിലേറെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു വരി പോലും നീക്കിവെക്കാത്ത റിപ്പോര്‍ട്ട്, ഹിന്ദി നിര്‍ബന്ധമാക്കിയതിനു പുറമെ ഇന്ത്യയിലെ ഒരു ക്ലാസിക്കല്‍ ഭാഷയും കൂടി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിക്കുന്നുവെന്നതാണ് രസകരം. അഥവാ ആകെയുള്ള ആറ് വിഷയങ്ങളില്‍ നാലെണ്ണവും ഭാഷാ പഠനം തന്നെ. ഹിന്ദി വ്യവസ്ഥ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് എടുത്ത് കളഞ്ഞെങ്കിലും ക്ലാസ്സിക്കല്‍ ഭാഷാ ഭ്രമം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇത് സംസ്‌കൃത ഭാഷ പിഞ്ചുമനസ്സുകളില്‍ അടിച്ചു കയറ്റാനുള്ള വളഞ്ഞ വഴിയാണെന്നും ആരോപണമുണ്ട്.

ഗവേഷണ ബിരുദം ഇല്ലാത്തവര്‍ക്കു പോലും കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും (പുതിയ നയരേഖയനുസരിച്ച് ഇവക്ക് പുതിയ പേരുകളുമുണ്ട്) പഠിപ്പിക്കാമെന്ന നിര്‍ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. ഗവേഷണത്തോടുള്ള റിപ്പോര്‍ട്ടിന്റെ പിന്തിരിപ്പന്‍ നിലപാടാണ് ഇവിടെയും വ്യക്തമാകുന്നത്. ശാസ്ത്രീയമായ രീതിയില്‍ ഗവേഷണം ചെയ്യാന്‍ പഠിക്കാത്ത അഥവാ ഒരു പി എച്ച് ഡിയെങ്കിലും ഇല്ലാത്ത ഒരധ്യാപകന് തന്റെ മുതിര്‍ന്ന വിദ്യാര്‍ഥികളെ ഗവേഷണപരമായി വളര്‍ത്താന്‍ കഴിയില്ലെന്ന അടിസ്ഥാന തത്വം പുതിയ നയരേഖ വിസ്മരിച്ചു. ഫലത്തില്‍ ബിരുദതലങ്ങളില്‍ ഗവേഷണാത്മക പഠനം വളര്‍ന്നു വരണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് തന്നെ ക്വാളിറ്റിയുള്ള ഗവേഷണാത്മകതയെ നിരുത്സാഹപ്പെടുത്തുകയാണ്. ഒരു നാടിന്റെ വികസന മുരടിപ്പിന് ഇത് തന്നെ ധാരാളമാണ്.

എം ഫില്‍ ബിരുദം പൂര്‍ണമായും എടുത്തുകളയാനുള്ള നിര്‍ദേശവും ഇവിടെ കൂട്ടിവായിക്കണം. ശാസ്ത്രീയ രീതിയിലുള്ള ഗവേഷണം വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് പഠിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഇന്ത്യപോലുള്ള ഒരു രാഷ്ട്രത്തില്‍ അനിവാര്യമാണെന്ന് കമ്മിറ്റിക്കു മനസ്സിലായില്ല. ജനങ്ങള്‍ കൂടുതലും പട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുമ്പോള്‍ ഇത്തരം ചെറു വര്‍ഷ സംവിധാനങ്ങളും ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു ഇന്ത്യയില്‍.

നിലവിലെ ദേശീയ വിദ്യാഭ്യാസ നയരേഖ അതുകൊണ്ടുതന്നെ ദീര്‍ഘ വീക്ഷണത്തോടെ നിര്‍മിച്ചതാണെന്ന് പൂര്‍ണമായും വിശ്വസിക്കാന്‍ വയ്യ. ദീര്‍ഘ വീക്ഷണത്തോടെ സംസാരിക്കുന്നതിനു പകരം ചില ഘടനാപരമായ മാറ്റങ്ങളാണ് രേഖ പ്രധാനമായും നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ കാലയളവുകളെ മാറ്റി നിശ്ചയിക്കുന്ന രേഖ ഇതുകൊണ്ടുള്ള ഉപകാരം എന്തെന്ന് വിശദീകരിക്കുന്നതിലും പരാജയപ്പെട്ടു. നിലവിലുള്ള ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കാലഗണന മാറ്റിയതുകൊണ്ടുള്ള ഉപകാരം കൂടി സമൂഹത്തെ അറിയിക്കേണ്ടിയിരുന്നു. ഇത്തരം മാറ്റങ്ങള്‍ വരുത്തിവെക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ ചെറുതാകില്ലല്ലോ. പക്ഷേ, അതിനനുസൃതമായ എന്ത് ഉപകാരമാണ് ഇത് കൊണ്ടുവരിക എന്നാര്‍ക്കും അറിയില്ലെന്നാണ് വസ്തുത. ഇതുപോലെ രസകരമാണ് പേരുമാറ്റവും. ഒട്ടുമിക്ക സ്ഥാപനങ്ങളുടെ പേരുകളും മാറ്റാന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. യു ജി സി മുതല്‍ പലതും ഈ പട്ടികയിലുണ്ട്. പേരിലാണ് എല്ലാമിരിക്കുന്നതെന്ന തോന്നല്‍ പരിഹാസ്യമാണ്. അതിലപ്പുറം ഇത്തരം സ്ഥാപനങ്ങള്‍ ഇഷ്യൂ ചെയ്ത ലക്ഷക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കെ അവയുടെയെല്ലാം മൂല്യത്തെക്കൂടി ഈ പേര് മാറ്റം ബാധിക്കും. ഉദാഹരണത്തിന് യു ജി സി നല്‍കിയ നെറ്റ് സര്‍ട്ടിഫിക്കറ്റ് ഒരാള്‍ വിദേശത്ത് ജോലിക്കു വേണ്ടി സമര്‍പ്പിച്ചുവെങ്കില്‍ ജോലി ദാതാവ് യു ജി സിയെ അന്വേഷിച്ചാല്‍ കണ്ടെത്താനാകില്ല. ഇത് വരുത്തിവെക്കുന്ന വിന ചെറുതാകില്ലല്ലോ.

ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പ്രാദേശിക അസമത്വം നിര്‍വചനാധീതമാണെന്നിരിക്കെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അസം വരെയും ഒറ്റ നയമെന്ന വിചാരം വളരെ അപകടകരമാണ്. നൂറ് ശതമാനം സാക്ഷരത ലഭിച്ച കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി തുലനം ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. ഈ പ്രാദേശിക അസന്തുലിതത്വം ദീര്‍ഘദര്‍ശനം ചെയ്ത് ഫലപ്രദമായ നിര്‍ദേശങ്ങള്‍ ഒന്നുപോലും നല്‍കുന്നതില്‍ നയരേഖ അമ്പേ പരാജയപ്പെട്ടു. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും നിലവിലെ അവസ്ഥയോടു താരതമ്യം ചെയ്തോ രക്ഷിതാക്കളുടെ മാനസികാവസ്ഥയെ പരിഗണിച്ചോ വേണ്ടിയിരുന്നു പല നിര്‍ദേശങ്ങളും വെക്കേണ്ടിയിരുന്നത്. നൂറ് ശതമാനം കുട്ടികളും സ്‌കൂളില്‍ പോകുന്ന കേരളത്തിനുള്ള അതെ നിര്‍ദേശമല്ല 50 ശതമാനം സ്‌കൂളില്‍ പോകാത്ത ഉത്തര്‍പ്രദേശിന് വേണ്ടത്.

ഇന്ത്യയിലെ മുഴുവന്‍ യൂനിവേഴ്‌സിറ്റികളെയും കോളജുകളെയും സ്വയംഭരണ പദവിയിലിരുത്താന്‍ കൂടി ലക്ഷ്യംവെക്കുന്നുണ്ട് വിദ്യാഭ്യാസ നയരേഖ. ഇന്ത്യയിലെ പതിനായിരക്കണക്കിന് കോളജുകള്‍ക്ക് ഈ അവകാശം നല്‍കിയാല്‍ വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റി എന്തായിരിക്കുമെന്ന് ഇന്ത്യയെ അറിയുന്ന ആര്‍ക്കും ഊഹിക്കാം. സ്വയംഭരണം ശ്രദ്ധിച്ചും പക്വതയും പാകതയും വിലയിരുത്തിയും മാത്രമേ നല്‍കാവൂയെന്ന നിലവിലെയവസ്ഥ തുടര്‍ന്നില്ലെങ്കില്‍ തികച്ചും വിദ്യാഭ്യാസ അരാജകത്വമായിരിക്കും ഇന്ത്യയില്‍ നടക്കുക. അത്രമാത്രം കഴിവില്ലായ്മയും സ്വജന പക്ഷാപാതിത്വവും നിറഞ്ഞാടുന്ന നാടാണ് ഇത്. മാത്രവുമല്ല ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ഏറ്റവും സുഗമമായ വഴിയാണ് ഈ സ്വയംഭരണ നിയമനിര്‍മാണം.

ഇതുവരെയുള്ള വിദ്യാഭ്യാസനയരേഖകളിൽ നിന്ന് വ്യത്യസ്തമായി 484 പേജുകളുള്ള വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തു പോലും സെക്കുലറിസം അല്ലെങ്കില്‍ സെക്കുലര്‍ എന്നീ പദങ്ങളോ സോഷ്യലിസം എന്ന പദമോ ഇല്ല. ഇന്ത്യയില്‍ ഇത് വിതക്കാനിരിക്കുന്ന അപകടം ഈ ഒരൊറ്റ കാരണത്തിൽ നിന്നു തന്നെ മനസ്സിലാകും. നമ്മുടെ വിദ്യാഭ്യാസ രീതിയുടെയും നാടിന്റെയും തനിമ തന്നെ കളങ്കപ്പെടുത്തുന്ന അതിനീചമായ വ്യവഹാരങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്നത് എന്ന് മനസ്സിലാകും.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.