Thu. Apr 25th, 2024

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 29 പേര്‍ മരിക്കാനിടയായ അക്രമ സംഭവം ദുഃഖകരവും വേദനാജനകവുമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അക്രമങ്ങള്‍ ഒഴിവാക്കുകയും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കുകയും വേണം. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

അക്രമത്തില്‍ 29 പേര്‍ മരിച്ചതിനു പുറമെ, നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കില്‍ എവിടെയാണ് എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് അക്രമത്തില്‍ സംഭവിച്ചത്. നാശനഷ്ടങ്ങളുടെ കണക്കെടുക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരവധി വീടുകളും കടകളുമാണ് അഗ്നിക്കിരയാക്കിയത്. പാഠപുസ്തകങ്ങളടക്കമുള്ള പഠന സാമഗ്രികള്‍ കത്തിനശിച്ച നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913