Thu. Mar 28th, 2024

ഡൽഹി കലാപത്തിൻറെ പശ്ചാത്തലത്തില് ഫേസ്ബുക്ക് ലൈവിൽ വന്ന് വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സംസാരിക്കുകയും മുസ്ലിം സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കേസില്‍ അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

‘ഞങ്ങൾ ഇങ്ങ് എടുത്തു കേട്ടോ’ എന്ന് സിനിമാ സ്റ്റൈൽ പഞ്ച് ഡയലോഗും എഴുതിക്കാണിച്ച്, പശ്ചാത്തലത്തിൽ ‘മോഹഭംഗ മനസ്സിലെ…’ എന്ന പാട്ടും ഇട്ട് പ്രതിയെ കൊണ്ടുപോകുന്ന വീഡിയോ പരിഹാസരൂപത്തിൽ സ്റ്റേറ്റ് പോലീസ് തന്നെ ഇറക്കിയിട്ടുണ്ട്.സ്റ്റേറ്റ് പോലീസ് മീഡിയ സെല്ലിന്റെ പേരിൽ, മീഡിയ സെൽ ലോഗോയും സ്റ്റേറ്റ് പൊലീസിന്റെ ലോഗോയും ഒക്കെ ചേർത്ത്, ഔദ്യോഗികമായിത്തന്നെയാണ് വിഡിയോ ഇറക്കിയിരിക്കുന്നത്.

ട്രമ്പ് തിരിച്ചുപോകട്ടെയെന്നും ബാക്കി അപ്പോൾ കാണിച്ചുതരാം എന്നുമൊക്കെയായിരുന്നു ശ്രീജിത്തിൻറെ വെല്ലുവിളി. ട്രംപ് പോയപിന്നാലെ ശ്രീജിത്ത് ചട്ടിയിലുമായി.എന്നാൽ ശ്രീജിത്ത് ഒരു പട്ടികമോർച്ചകകരനായതിനാലാണ് ഉടൻ നടപടിയുണ്ടായതെന്നും അതിനേക്കാൾ ഭീകരമായ വിദ്വേഷ പോസ്റ്റിട്ട ഇന്ദിര ഇപ്പോഴും സുരക്ഷിതയായി പുറത്തുണ്ടെന്നതും സോഷ്യൽമീഡിയയിൽ വിമർശനമായിട്ടുണ്ട്.


അതേസമയം സി എ എ യുടെപേരിൽ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്നും എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.

ശ്രീജിത്തിലെ ഹിന്ദു ഉണർന്നപ്പോൾ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:

https://newsgile.com/2020/02/26/rss-activist-held-for-posting-video-of-spreading-religious-hatred/