Thu. Apr 25th, 2024

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ നടപടിവേണമെന്ന് സിസ്റ്റര്‍ അനുപമ . ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ ആരോപണംകൂടി വന്നത് സഭയില്‍ കൂടുതല്‍ പേര്‍ ബിഷപ്പിന്റെ പീഡനത്തിന് ഇരയായതിന് ഉദാഹരണമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. സംഭവത്തില്‍ ആ സിസ്റ്ററെങ്കിലും മൊഴി നല്‍കാന്‍ കാണിച്ച ധൈര്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഈ സംഭവത്തിലും പോലീസ് കേസ് എടുക്കണമായിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഭാധികാരികളും സിസ്റ്ററിനെ സ്വാധീനച്ചതിന്റെ ഫലമായിട്ടാണ് അവർ പോലീസില്‍ പരാതി നൽകി കേസുമായി മുന്നോട്ടു പോകാൻ തയ്യാറാകാഞ്ഞത്. സഭ കന്യാസ്ത്രിക്ക് ഒപ്പമാണ് നില്‍ക്കേണ്ടത്. കൂടുതല്‍ കന്യാസ്ത്രികള്‍ തുറന്നുപറച്ചിലുമായി മുന്നോട്ടുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ സഭ അധികാരികള്‍ മൗനം പാലിക്കുന്നത് നീതിനിക്ഷേധിക്കപ്പെടുതിന് തുല്യമാണ്. ബിഷപ്പിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടു രണ്ട് വര്‍ഷത്തില്‍ കൂടുതലായിട്ടും സഭ അയാൾക്കെതിരെ ഒരു നടപടിപോലും എടുത്തിട്ടില്ല. കന്യാസ്ത്രികള്‍ക്കും ആല്‍മയര്‍ക്കോ എന്തുസംഭവിച്ചാലും സഭാ അധികാരികള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും അനുപമ പറഞ്ഞു.

മെത്രന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടും അത് ബോധ്യമായിട്ടും സഭാ അധികാരികളെല്ലാം മെത്രാനൊപ്പം നില്‍ക്കുകയാണ് ഉണ്ടായത്. പീഡനത്തിന് ഇരയായ സിസ്റ്ററിനൊപ്പം നില്‍ക്കാന്‍ ആരും തയ്യാറായില്ല. പീഡിതയായവരുടെ ഒപ്പം നില്‍ക്കാനും സഭ മുന്നോട്ടുവരണം. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രണ്ടുവര്‍ഷമായിട്ടും അച്ചടക്ക നടപടിയെടുത്തിട്ടില്ല. ജലന്ധര്‍ രൂപതയുടെ മെത്രാന്‍സ്ഥാനത്തുനിന്ന് മാറ്റുകമാത്രമാണ് ഉണ്ടായിരിക്കുന്നത്. കാനോന്‍ നിയമപ്രകാരം ബിഷപ്പിനെതിരെ നടപടിയെടുക്കണം. കേസിൻറെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകുതിനാണ് വിടുതല്‍ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

അതിനിടെ ബിഷപ്പ് ബ്രാങ്കോമുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഇന്ന് വാദം ആരംഭിച്ചു. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രഹസ്യ വാദമാണ് നടത്തുന്നത്. സാക്ഷിമൊഴി കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. കുറ്റപത്രം പരിശോധിച്ച ജില്ലാ അഡീഷണല്‍ സെക്ഷന്‍സ് കോടതി വിചാരണാ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ വിടുതല്‍ ഹരജി നല്‍കിയത്. കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണകൂടാതെ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913