Fri. Mar 29th, 2024

കത്തോലിക്കാസഭയുടെ പ്രമുഖ ചരിത്രകാരനും ലൈംഗീകശാസ്ത്ര വിശാരദനുമായ കാപ്പിപൊടി അച്ചനെതിരെ ഗുരുതരമായ ലൈംഗീകാരോപണങ്ങളുമായി ഷിബു ജോണിൻറെ ഫെയ്‌സ് ബുക്ക് കുറിപ്പ്. വടവാതൂരിലെ സെന്റ് തോമസ് അപ്പോസ്റ്റോലിക് സെമിനാരിയിൽ theology പഠിക്കാൻ കാഞ്ഞിരപ്പളളി സേക്രട്ട് ഹാർട്ട് കോൺവെന്റിൽ നിന്നും വന്ന അധ്യാപികമാരായ രണ്ടു കന്യാസ്ത്രീകളിൽ ഒരാളും അച്ചന്റെ സ്വന്തം നാട്ടുകാരിയുമായ ഇടുക്കി വലിതൊവാളക്കാരിയായ കന്യാസ്ത്രീയുമായുണ്ടായിരുന്ന അവിഹിതവും അച്ചന്റെ മറ്റൊരു അവിഹിതത്തിൽ ഉണ്ടായ ഒരു വിശുദ്ധ കുഞ്ഞിന്റെ ജനനത്തിൻറെ സദ്‌വാർത്തയും ആറിയിച്ചുകൊണ്ടുള്ളതാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.കത്തോലിക നേത്യത്വം അനാധാലയങ്ങളിൽ വളരുന്ന കാപ്പിപ്പൊടിയച്ചൻറെ കുട്ടികളുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുമെങ്കിൽ ഈ രണ്ടു സംഭവങ്ങളുടെയും ദ്യക്സാക്ഷികളായ കന്യസ്ത്രീയും വൈദീകനും സ്വന്തം പേര് വെളിപ്പെടുത്താൻ തയ്യാറാണെന്നും ഷിബു ജോൺ പറയുന്നു.  കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രഗ്‌നൻസി ടെസ്റ്റ് നടത്താൻ വരുന്ന മറ്റ് പല കന്യാസ്ത്രീകളെയും സംവിധായകൻ ആന്റോ ഇലഞ്ഞിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി ഷിബു ജോൺ ഫെയ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം:

ചാർളി ചാപ്ലിൻ, ലോകത്തെ എക്കാലവും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തി.പക്ഷേ ചാപ്ലിൻ തന്റെ സ്വകാര്യ ജീവതത്തിൽ അങ്ങേയറ്റം പരാജയപെട്ടിരുന്നതായി ചരിത്രം പറയുന്നു. പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്ന മാനസിക വൈകല്യത്തിന് അടിയമയായിരുന്ന ചാർളി ചാപ്ലിൻ, ഏകദേശം രണ്ടായിരത്തോളം പേരുമായി ശാരീരിക ബന്ധം പുലർത്തിയതായി പറയപ്പെടുന്നു.

പറഞ്ഞു വരുന്നത് കാപ്പിപൊടി അച്ചനെ പറ്റിയാണ്. വാക്കിലൂടെ ജനങ്ങളെ ചിരിപ്പിയും ചിന്തിപ്പിക്കുകയും ചെയ്ത കത്തോലിക്ക സഭയുടെ ചാർളി ചാപ്ലിൻ. ലൈംഗിക ചുവയുള്ള മഞ്ഞ തമാശകളിൽ ആണ് ആളുകളെ കൂടുതൽ ചിരിപ്പിക്കുവാൻ സാധിക്കുക എന്ന മനസില്ലാക്കിയ ഒരു മന:ശാത്ര വൈദീകൻ. എന്നാൽ സ്വകാര്യ ജീവിതത്തിൽ മറ്റൊരു ചാർളി ചാപ്ലിനായിരുന്നു അദ്ദേഹം.

ഒരു വൈദീകന് എങ്ങനെ ലൈംഗിക ചുവയുള്ള തമാശകളും ഇക്കിളി പെടുത്തുന്ന മഞ്ഞ കഥകളും പറയാൻ സാധിക്കുന്നു എന്ന അന്വേഷണം ചെന്നവസാനിച്ചത് ഞെട്ടിക്കുന്ന ചില രഹസ്യങ്ങളിൽ ആയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തെ ദൃക്സാക്ഷിയായ ഒരു കന്യാസ്ത്രീ വിവരിക്കുന്നത് ഇങ്ങനെ…

അന്ന് വടവാതൂരിലെ സെന്റ് തോമസ് അപ്പോസ്റ്റോലിക് സെമിനാരിയിൽ theology പഠിക്കാൻ കാഞ്ഞിരപ്പളളി സേക്രട്ട് ഹാർട്ട് കോൺവെന്റിൽ നിന്നും വന്നതായിരുന്നു അദ്യാപികമാരായ രണ്ടു കന്യാസ്ത്രീകൾ. അതിൽ ഒരാൾ അച്ചന്റെ സ്വന്തം നാട്ടുകാരി ഇടുക്കി വലിതൊവാളക്കാരി. സ്വന്തം നാട്ടുകാരി എന്നുള്ള സ്നേഹമാകാം അച്ചന് അന്ന് മുറിയിൽ കാലിൽ വേദന കൊണ്ട് പുളഞ്ഞ സിസ്റ്ററിന് തടവി കൊടുക്കുവാനുള്ള നല്ല മനസ് തോന്നിയത്. അവിചാരിതമായ മുറിയിലേയ്ക്ക് കടന്നുവന്ന ദ്യക്സാക്ഷിയായ സിസ്റ്റർ ഇപ്പോഴും അച്ചൻ കാല് തടവുമ്പോൾ വേദനകൊണ്ട് പുളയുന്ന തന്റെ സഹ കന്യാസ്ത്രീയുടെ മുഖ ഭാവം ഓർക്കുന്നു.

അച്ചന്റെ മറ്റൊരു കാലു തടവൽ കൊണ്ടെത്തിച്ചത് ഒരു കുഞ്ഞിന്റെ ജനനത്തിൽ ആയിരുന്നു. സ്വന്തം സഭയിൽപ്പെട്ട ഒരു സഹ വൈദീകൻ ഇത് പറഞ്ഞ് നിർത്തിയപ്പഴത്തേയ്ക്കും നേരം വളരെ വൈകിയിരുന്നു. കണ്ണുകളിൽ ഇരുട്ടു മൂടിയിരുന്നു. ഇതെല്ലാം ഒരു കെട്ടുകഥ ആയിരിക്കണമേ എന്ന പ്രാർത്ഥനയാണ് അപ്പോഴും ഇപ്പോഴും.

ഈ രണ്ടു ദ്യക്സാക്ഷികളും കത്തോലിക നേത്യത്വം അനാധാലയങ്ങളിൽ വളരുന്ന കുട്ടികളുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുമെങ്കിൽ സ്വന്തം പേര് വെളിപ്പെടുത്താൻ തയ്യാർ.

ഇവർ ഇതൊക്കെ പറഞ്ഞ് നിർത്തുന്നതിന് മുമ്പ് ഒരു കാര്യം കൂടി കൂട്ടിചേർക്കാൻ മറന്നില്ല. വർഷങ്ങൾക്കു മുമ്പ് ഒരാൾ കാവിപെടിയച്ചന്റെ കുറിച്ച് അന്വേഷിക്കാൻ വന്നിരുന്നു. സംവിധായകനും നിർമ്മാതാവുമായ ആന്റോ ഇലഞ്ഞി. ‘ ആൻ ഏഞ്ചൽ ആന്റ് ദി ഷെപ്പേർട് ‘ എന്ന സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ എത്തിയതായിരുന്നു.

ഇന്ന് കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വം ഭയപെടുന്ന ഒരേയൊരു വ്യക്തിയാണ് ആന്റോ ഇലഞ്ഞി. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രഗ്‌നൻസി ടെസ്റ്റ് നടത്താൻ വരുന്ന പല കന്യാസ്ത്രീകളെയും ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായി ദൃക്സാക്ഷിയായ കന്യാസ്ത്രീ പറയുന്നു. ഇന്ന് കത്തോലിക സഭ നേത്യത്വത്തിൽ നടക്കുന്ന സകല കൊള്ളരുതായ്മകളും ആന്റോ ഇലഞ്ഞിയുടെ ഡയറിയിലും ഫോൺ കോൾ റിക്കാർഡുകളിലും ഉണ്ട് എന്ന മനസിലാക്കിയ അധികാരികൾ അദ്ദേഹത്തിന്റെ സിനിമ ഇറങ്ങാതിരിക്കാൻ കോടതിയിൽ പോയി. പാവം കുഞ്ഞാടുകളോട് സിനിമ ഇറങ്ങിയാൽ മതവികാരം വ്രണപ്പെടും എന്ന് കുമാരനെ ഉപയോഗിച്ച് പറഞ്ഞു പരത്തി. അടിമകളായ കുഞ്ഞാടുകൾ ഇപ്പോഴും അത് വിശ്വസിക്കുന്നു.

ലൈംഗിക ശാസ്ത്രത്തിൽ കാപ്പിപൊടി അച്ചന് എങ്ങനെ ഇത്രയും അഗാധമായ അറിവ് കിട്ടിയത് എന്ന അന്വേഷണം ഇവിടെ പൂർണ്ണമാകുമ്പോൾ ചില ചോദ്യങ്ങൾ ബാക്കി നില്ക്കുന്നു.

വത്തിക്കാൻ എന്തുകൊണ്ട് കത്തോലിക്ക സഭയിൽ വൈദീകർക്കു ജനിക്കുന്ന കുട്ടികളെപ്പറ്റി പറയാൻ മടിക്കുന്നു?

കഴിഞ്ഞ ആമസോൺ സിനഡിൽ ഫ്രാൻസിസ് മാർപ്പാപ വിവാഹിതരായവർ വൈദീക പദവിയിലേയ്ക്ക് കടന്നുവരുന്ന തിനോട് തന്റെ അഭിപ്രായം വ്യക്തമാക്കിയപ്പോൾ കുട്ടികളുള്ള കത്തോലിക്ക വൈദീകരെ കുറിച്ചു എന്തുകൊണ്ട് മൗനം അവലംബിച്ചു?

യേശുക്രിസ്ത്രു ശിശുക്കളെ എടുത്ത് പ്രസംഗിച്ചപ്പോൾ ഇന്ന് കത്തോലിക്ക സഭയിലെ ചില വൈദീകർ ശിശുക്കളെ ജനിപ്പിച്ച് സുവിശേഷം പ്രസംഗിക്കുന്നു.

ആയിരക്കണക്കിന് വൈദീകരുടെ കുട്ടികൾ അനാഥ മന്ദിരങ്ങളിൽ വളരുന്നതായും അതിൽ നൂറോളം കുട്ടികൾ സ്വന്തം വൈദീകനായ അച്ഛനെ തിരിച്ചറിഞ്ഞതായി ഗവേഷണ വിദ്യാർത്ഥിയായ സാറ തോമസ് പറയുന്നു.

സാറ തോമസ് ആദ്യമായി അവരുടെ പിതാവിനെ കാണുന്നത് പതിനാലാമത്തെ വയസിൽ ആയിരുന്നു. ഒരു വൈദീകനായ തന്റെ മുന്നിൽ ഇരിക്കുന്ന സ്വന്തം അച്ഛനിൽ ഒരു അഭിഷക്തന്റെ പരിശുദ്ധി ഇല്ലായിരുന്നു. കണ്ണുകളിൽ പരിശുദ്ധാൽമാവിന്റെ പ്രകാശം ഇല്ലായിരുന്നു… സാറ തോമസ് ഓർക്കുന്നു. അച്ഛൻ വൈദീക വിദ്യാർത്ഥിയായിരിക്കെ കോളേജിൽ ഒരു സഹപാഠിയുമായുള്ള ബന്ധത്തിലായിരുന്നു സാറാ തോമസിന്റെ ജനനം. എല്ലാം ഉപേക്ഷിച്ച് തന്നെ സ്വീകരിക്കും എന്ന് വിശ്വസിച്ച അമ്മയെ ഗർഭിണിയാണ് എന്നറിഞ്ഞതോടെ ഉപേക്ഷിച്ചു. വിവാഹ ബന്ധം വേർപെടുത്തിയവർക്കു പോലും അച്ഛനെ കാണാൻ അവസരം ലഭിച്ചപ്പോൾ സാറ അച്ഛനെ പറ്റി കേട്ടത് ഒരു കോളേജ് അദ്ധ്യാപകനാണ് എന്നുള്ള അമ്മയുടെ ഒരു കെട്ടുകഥയിൽ. ക്രിസ്തുമസ് ദിവസങ്ങളിലും ജന്മദിനങ്ങളിലും സമ്മാന പൊതികളുമായി വരുന്ന അച്ഛനെ സാറ തോമസ് സ്വപ്നം കണ്ട് വളർന്നു. ബിബിസി ന്യൂസിന് കൊടുത്ത ഒരഭിമുഖത്തിൽ ആണ് സാറ തോമസ് സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്തിയത്.

വിൻസന്റ് ടോയലിന്റെ അനുഭവം വേറൊന്നായിരുന്നു. തന്റെ ഇരുപത്തി എട്ടാമത്തെ വയസ്സിൽ വൈദീകനായ സ്വന്തം അഛന്റെ മരണത്തിന് ശേഷമായിരുന്നു തിരിച്ചറിഞ്ഞത്. ലോകം മുഴുവനുമുള്ള വൈദീകർക്ക് ജനിച്ച കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ ഉണ്ടാക്കിയ വെബ്സൈറ്റിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ഹിറ്റാണ് കിട്ടിയത്. അദ്ദേഹത്തിന്റെ കണക്കിൽ പ്രകാരം ഏകദേശം പതിനായിരത്തോളം അറിയപ്പെടാത്ത കത്തോലിക്ക വൈദീകരുടെ കുട്ടികൾ ഉള്ളതായി കണക്കാക്കപെടുന്നു

യാഥാർത്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഒരു വൈദീകൻ എത്ര തന്നെ ദുഷ്പ്രവർത്തി ചെയ്താലും… കുർബാന ചൊല്ലുമ്പോൾ അഭിഷ്കതനാണ്… എന്ന് യേശു പറഞ്ഞിട്ടില്ലങ്കിലും കാനോൻ നിയമത്തിൽ പറഞ്ഞിട്ടുള്ളതാണ് അടിമ കുഞ്ഞാടുകളുടെ ഏക ആശ്വാസം.