Thu. Mar 28th, 2024

പന്തീരങ്കാവ് യു എ പി എ കേസ് സംസ്ഥാന പോലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതിനെ വൈകിവന്ന വിവേകമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി. യു എ പി എ ചുമത്തിയത് കൊണ്ടാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരായ യു എ പി എ കേസ് എന്‍ ഐ എ ഏറ്റെടുത്തതിനെതിരെയും കേസ് സംസ്ഥാന സര്‍ക്കാറിനു തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.