Thu. Apr 25th, 2024

സി.ലൂസി കളപ്പുരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി സീറോമലബാർ സഭയുടെ കുപ്രസിദ്ധമായ മാനന്തവാടി രൂപതയുടെ ബിഷപ് മാര്‍ ജോസ് പൊരുന്നേടവും എഫ്.സി.സി സന്യാസ സഭാ അധികൃതരും മാനന്തവാടി കോടതിയില്‍. സി. ലൂസി കളപ്പുര സംസ്‌കാര ശൂന്യര്‍ക്കും സഭാവിരോധികള്‍ക്കുമൊപ്പം കറങ്ങി നടന്നുവെന്നും ഹോട്ടലില്‍ താമസിച്ചുവെന്നും കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തില്‍ ‘വിഷ’പ്പ് പറയുന്നു. സന്യാസത്തിനു നിരക്കാത്ത വിധം അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റര്‍ക്ക് താല്‍പര്യമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എഫ്.സി.സി മഠത്തില്‍ നിന്ന് തന്നെ പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സഭാ നേതൃത്വം വിശദീകരണം നല്‍കിയിരിക്കുന്നത്. സിസ്റ്റര്‍ ലൂസി ആറു മാസത്തിനുള്ളില്‍ 51 ദിവസങ്ങള്‍ മഠത്തില്‍ നിന്ന് വിട്ടുനിന്നു. എവിടേക്കാണ് പോയതെന്നോ എവിടെയാണ് താമസിച്ചതെന്നോ അവര്‍ മഠം അധികൃതരെ അറിയിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സഭയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര കാനോനിക നിയമങ്ങള്‍ക്ക് എതിരായാണ് ജീവിക്കുന്നത്. ചില സമയങ്ങളില്‍ സംസ്‌കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലില്‍ താമസിച്ചെന്നും ഇത് സഭാ വിരുദ്ധമാണെന്നും വത്തിക്കാനിലെ തിരുസംഘമടക്കം സിസ്റ്ററെ പുറത്താക്കിയത് ശരിവെച്ച സ്ഥിതിക്ക് കാരക്കാമല എഫ്.സി.സി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റര്‍ കഴിയുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മഠത്തില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള വത്തിക്കാന്‍ ഉത്തരവ് ചോദ്യം ചെയ്താണ് സി.ലൂസി കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജി പരിഗണിച്ച കോടതി പുറത്താക്കല്‍ സ്‌റ്റേ ചെയ്യുകയും സഭാ അധികൃതര്‍ക്ക് വിശദീകരണം തേടി നോട്ടീസ് അയക്കുകയുമായിരുന്നു. സിസ്റ്റര്‍ നല്‍കിയ ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കുകയാണ്.

സഭാധികൃതര്‍ നുണ എഴുതിവച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതി ഇനിയും തന്നെ മനസിലാക്കാതിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് സിസ്റ്റര്‍ ഈ ആരേപാണത്തോട് പ്രതികരിച്ചത്. 54 വയസുള്ള അദ്ധ്യാപികയായ സിസ്റ്റർ ലൂസിക്കെതിരെയാണ് ഹോട്ടലിൽ താമസിച്ചെന്ന ആരോപണവുമായി പീഡന വീരന്മാരും വിശുദ്ധ ഗർഭം ഒളിപ്പിക്കാനും റോബിൻറെ വിശുദ്ധ കുഞ്ഞിനെ മാറ്റാനുമൊക്കെ നേതൃത്വം കൊടുത്ത കന്യാസ്ത്രീകളുടെയും രൂപ…താ ആയ കുപ്രസിദ്ധ മാനന്തവാടി രൂപ..തായിലെ റോമിലെ ചക്രവർത്തിയുടെ സമന്തരാജാവായ പെരുന്നേടം തിരുമേനി രംഗത്ത് വന്നിരിക്കുന്നതെന്നതാണ് വിചിത്രം.

എന്താണാവോ പെരുന്നേടം മുനിസിഫ് കോടതിയിൽ കൊടുത്ത അഫിഡവിറ്റിൽ പറയുന്ന കത്തോലിക്കാസഭയുടെ ഈ “സംസ്കാരം”? മാനന്തവാടി രൂപതാ യുടെ പിആർഒ യുടെ സംസ്കാരം തന്നെ മതിയല്ലോ പൊരുന്നേടം ‘വിഷ’പ്പിനെ മനസിലാക്കാൻ.’വിഷ’പ്പിന്റെ പബ്ലിക്ക് റിലേഷൻ ഓഫീസർ ഇതാണ് പരിവമെങ്കിൽ ‘വിഷ’പ്പിന്റെ ഇന്റേണൽ റിലേഷൻ എന്താകുമെന്ന് ഊഹിക്കാമല്ലേ? സംസ്കരിച്ചെടുത്തതിനെയാണ് പെരുന്നേടം സംസ്കാരം എന്നുപറയുന്നത്. അല്ലാതെ സഭാവിധേയത്വത്തിനോ നിങ്ങളുടെയൊക്കെ അടിമത്വം ആസ്വദിക്കുന്നതിനോ അല്ല.