Thu. Mar 28th, 2024

ലിബി.സി.എസ്

ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. അയോധ്യയിലും ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്. അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു. കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു ചരിത്ര സത്യമാണ്‌.

ആരെങ്കിലും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ആവശ്യപ്പെടുന്നത് ചില ചരിത്രസത്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്ന് മാത്രം.അർത്തുങ്കൽ പള്ളിയോ ശബരിമലയോ അയോധ്യയോ പള്ളിയായിരുന്നാലും അമ്പലമായിരുന്നാലും ബുദ്ധവിഹാരമായിരുന്നാലും കേരളത്തിലെ സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണവും ദോഷവും ഇല്ല എങ്കിലും ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ കെടുത്താൻ അമ്പലവും പള്ളിയും പൊക്കിപ്പിടിച്ചു ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ ചിലസത്യങ്ങൾ വെളിവാക്കപ്പെടേണ്ടതുണ്ട്. 1920 നു ശേഷം പണമുതലാളിത്തം അവർക്കനുകൂലമായ രാഷ്ട്രീയ അധികാരമാറ്റം ഉറപ്പാക്കിയിട്ടുള്ളത് മതത്തെ ഉപയോഗിച്ചാണ്.

ചരിത്ര സത്യങ്ങള്‍ മറക്കപ്പെടാന്‍ ശ്രമിക്കുന്ന മോശമായ ചരിത്രമുള്ളവനെ നമ്മള്‍ യഥാര്‍ത്ഥ ചരിത്രം പഠിപ്പിച്ചുകൊടുക്കണം. അല്ലെങ്കില്‍ ഇവര്‍ പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള് (ഐതിഹ്യങ്ങള്‍, പുരാണങ്ങള്‍, തറവാട്ടുമഹിമകള്‍ ഇവര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടേയിരിക്കും. അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും, തമസ്ക്കരിക്കുന്നതിനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അവന്റെ ക്രൂരതയുടേയും, വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആ യാഥാര്‍ത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാരസന്തതികളുമായ സവര്‍ണ്ണരും അവരുടെ പുഷ്ട്ടംതാങ്ങികളായ ബ്രാഹ്മണ്യ ജന്തുപാര്‍ട്ടിക്കാരെയും ചരിത്രമായി ഓര്‍മ്മപ്പെടുത്തുകയാണിവിടെ.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഇടിച്ചുവീഴ്ത്തിയായിരുന്നു രാജ്യത്ത് സംഘപരിവാര്‍ ശക്തിപ്രാപിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ മതനിരപേക്ഷത തകര്‍ത്തെറിഞ്ഞുകൊണ്ട് അവര്‍ ശക്തിപ്രാപിച്ചതോടെ വര്‍ഗീയ കലാപങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീടുണ്ടായത്. എത്രയൊക്കെ ശ്രമിച്ചിട്ടും കേരളത്തിന്റെ മണ്ണില്‍ മാത്രം സംഘശക്തിക്ക് വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല.കേരളത്തിലും വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമങ്ങള്‍ കേരളീയ ജനത തോളോടുതോള്‍ ചേര്‍ന്ന് നിന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടും പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട വര്‍ഗീയതയുമായി കളം പിടിക്കാനുള്ള നീക്കത്തിലാണ് സംഘപരിവാരങ്ങള്‍. ബാബറി മസ്ജിദായിരുന്നു അന്ന് രാജ്യത്ത് ലക്ഷ്യമിട്ടതെങ്കില്‍ ഇന്ന് കേരളത്തില്‍ അത് ശബരിമലയാണ് അവർ ലക്ഷ്യമാക്കുന്നത്.

ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല. അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്‌. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്‌. ‘ബുദ്ധം ശരണം ഗഛാമി – സംഘം ശരണം ഗഛാമി’ എന്നതിന്റെ ഒരു അനുകരണമാണ്‌ ശബരിമലയിലെ ശരണ മന്ത്രധ്വനി.

മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത്‌ ചരിത്ര സത്യമാണ്‌. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ്‌ ഉണ്ടായത്‌. ഇന്ന്‌ ബുദ്ധ മതത്തിന്‌ ഏറ്റവും അധികം അനുയായികളുള്ളത്‌ ഇന്ത്യക്ക്‌വെളിയിലാണ്‌. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിൽ എത്തിയതിനുശേഷമാണ്‌ അയ്യപ്പ ചരിത്രമെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്‌.

ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്‌. സ്‌ത്രീകള്‍ക്ക്‌ ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്‌. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍”തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ” എന്ന്‌ മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്‌. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന്‌ കരുതുന്നവരുണ്ട്‌.

ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ്‌ അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്‌. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ്‌ അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്‌. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ്‌ ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്‌.

ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു അർത്തുങ്കൽ. അർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെണ്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായത്. എന്താണ് അർഹതൻ കല്ല്? ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്.

ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ ക്ഷേത്രമുണ്ടായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ശബരിമലയുടെ ബുദ്ധമത ബന്ധം ഏറെ ചർച്ചചെയ്യപ്പെടുന്നതാണല്ലോ. ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകർക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന പാലിയം ശാസനമടിസ്ഥാനമാക്കി ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടൽത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നതെന്നാണ്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളിൽനിന്നും ബുദ്ധവിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുമുണ്ടല്ലോ.

ശബരിമലയിലെ വിഗ്രഹം, ശരണം വിളി തുടങ്ങിയവയ്ക്ക് ബുദ്ധമതത്തോടുള്ള ബന്ധം തള്ളിക്കളയാവുന്നതല്ല. മകരവിളക്ക് ആഘോഷിക്കുന്ന ശബരിമലയ്ക്കും മകരം പെരുന്നാൾ ആഘോഷിക്കുന്ന അർത്തുങ്കലിനും തമ്മിലുള്ളത് ബുദ്ധമത കാലഘട്ടത്തിലുള്ള ബന്ധമാണ്. അർത്തുങ്കൽ തീരം കുഴിച്ചു കുഴിച്ചു ചെന്നാൽ ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളിലും വീണ്ടും കുഴിച്ചാൽ ദ്രാവിഡപ്പഴമയിലും ശിലായുഗ സംസ്‌കാരത്തിലുമൊക്കെ ചെന്നു നിൽക്കും.

അർത്തുങ്കൽ പള്ളിയിലെ നിലവറയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ചൈനയിലെ Jade Buddha Temple ലെ ബുദ്ധ പ്രതിമക്ക് സമാനമായ പ്രതിമയാണ്.

വാൽകഷ്ണം

മതത്തിൻറെ വാണിജ്യവൽക്കരണകാലത്ത് ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി അർത്തുങ്കൽ പള്ളിക്കാർ നടത്തുന്ന അനുബന്ധ ബിസിനസ് വാസ്തവത്തിൽ തനി ഉടായിപ്പ് മാത്രമല്ല അതിന് എന്തുവാക്കാണ് പ്രയോഗിക്കേണ്ടത് എന്നറിയില്ല. വരുമാനത്തിന് വേണ്ടി അന്യമതസ്ഥർക്കിടയിൽ അർത്തുങ്കൽ വെളുത്തച്ചൻ അയ്യപ്പൻറെ ചേട്ടനാണ്, അനിയനാണ്, ബന്ധൂകാരനാണ്, അളിയനാണ്, കൂട്ടുകാരനാണ്, ചീരപ്പൻചിറയിലെ ക്‌ളാസ് മേറ്റ് ആണ്, എന്നൊക്കെ പ്രചരിപ്പിക്കുകയും സ്വന്തം കുഞ്ഞാടുകളോട് അയ്യപ്പൻ ചെകുത്താനാണെന്ന് പറയുകയും ചെയ്യുന്ന രൂപ താ…കാരുടെ രൂഫാ…യ്ക്കുവേണ്ടിയുള്ള കലാപരിപാടിയെ സൗകര്യമുള്ള പേരിട്ട് വിളിച്ചോളൂ. ഇത് സംബന്ധിച്ച് ചേർത്തലക്കാരൻ തന്നെയായ ടി.ജിമോഹൻദാസ് മുൻപ് ഉന്നയിച്ച് അഭിപ്രായങ്ങളിൽ ചിലതെല്ലാം സത്യമാണ്. അത് വാസ്തവത്തിൽ അദ്ദേഹം ഉന്നയിച്ചതുകൊണ്ടു മാത്രമാണ് ചർച്ച രാഷ്ട്രീയലക്ഷ്യം മാത്രമായി വ്യഖ്യാനിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞതുപോലെ ഒരാളുടെ പേരിലുള്ള ആരാധനാലയത്തിൽ മറ്റൊരാളുടെ പ്രതിമ കൊണ്ടുവന്ന് വെച്ച് മൂന്നാമതൊരാളെ ആരാധിക്കുന്ന കലാപരിപാടിയാണ് അവിടെ നടക്കുന്നതെന്ന് ഇപ്പോൾ ചെന്ന് നോക്കിയാലും ആർക്കും മനസിലാകും. ഞങ്ങളുടെ പഴയ ഇടവകയാണ് അത്.അവിടുത്തെ ഇടവകാ മധ്യസ്ഥൻ സെൻറ് ആൻഡ്ര്യൂസാണ്. ആവിശുദ്ധൻറെ പേരിലാണ് ഇടവക പെരുനാൾ. പിന്നീട് കൊണ്ടുവന്നുവെച്ച സെബാത്യാനോസിന്റെ വരവോടെ വീട്ടുകാരൻ ആൻഡ്‌റൂസ് മൂലക്കൊതുങ്ങി.അയ്യപ്പകഥയിലെ ക്‌ളാസ് മേറ്റ് വെളുത്തച്ചൻ മൂന്നാമതൊരാളാണ്. അദ്ദേഹം അവിടുത്തെ ഇടവക വികാരിയായിരുന്ന.അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് അർത്തുങ്കൽ പള്ളിയിലാണ്. ഇദ്ദേഹമാണ് ഇപ്പോഴത്തെ താരം.