Thu. Mar 28th, 2024

ശാസ്ത്രബോധം വളർത്തേണ്ട സർക്കാർ തന്നെ അന്ധവിശ്വാസ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അസവർണ്ണ യുക്തിവാദിസംഘം നേതാവ് പിപി സുമനൻ.അന്ധവിശ്വാസ തട്ടിപ്പിന്റെ ലാഭം ലക്ഷ്യമാക്കി വിളക്കുംപടക്കവും ഉപയോഗിച്ച് മകരജ്യോതി സൃഷ്ടിക്കുമ്പോലെ ഒരു തട്ടിപ്പാണ് ഭരണഘടനാ വിരുദ്ധമായ ഈ നൈഷ്‌ടീക തട്ടിപ്പ്.മതവിവേചനം പോലെ തന്നെ ഭരണഘടനാ വിരുദ്ധമാണ് ലിംഗ വിവേചനമെങ്കിലും എല്ലാമതങ്ങളും സ്ത്രീകളെ ഉപദ്രവിക്കുന്നകാര്യത്തിൽ ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ മതവിരുദ്ധത മതവാദികൾക്കിടയിൽ വിറ്റുപോകും. മുസ്ലിംവിരുദ്ധം മാത്രമല്ല CAA എങ്കിലും അത് മുസ്ലിം വിരുദ്ധം മാത്രമല്ല ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവും നാടോടികൾക്കും ഹിന്ദുക്കൾക്കും സർവോപരി ഭരണഘടനാവിരുദ്ധവുമായ ഈ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് മാർക്കറ്റ് ഉള്ളത് മതത്തെ ഉപയോഗിക്കുന്നത് കൊണ്ടാണ്.

മനുഷ്യന്റെ മാന്യതയും അസ്തിത്വവും കൈയിലെ കാർഡിന്റെ നിറത്തെ ആശ്രയിച്ചായി മാറുന്ന ഏറ്റവും ഭീതിദമായ അവസ്ഥയാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന പൗരത്വ കോലാഹലങ്ങളുടെ ആത്യന്തിക ഫലം. ദേശീയ പൗരത്വ പട്ടിക കൊണ്ടുവരും മുമ്പേ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കാൻ വേണ്ടിയാണ്. രേഖകൾ ഉണ്ടായാലും ഇല്ലെങ്കിലും ഭരണകൂടത്തിന്റെ ഇഷ്ടക്കാർ പൗരത്വ പരീക്ഷ പാസ്സാകും. ചിലർ കരുതുന്നത് ഇത് ഹിന്ദു സഹോദരങ്ങളെ സംരക്ഷിക്കുമെന്നാണ്. എന്നാൽ ഇതിന്റെ അടുത്ത ഘട്ടം ജാതി വിവേചനത്തിന്റെതാണ്. ഹിന്ദുവാര് എന്ന ചോദ്യമാകും ആ ഘട്ടത്തിൽ ഉയർത്തുക. അപ്പോൾ നാട്ടിൽ പല നിറത്തിലുള്ള കാർഡുകൾ ഉണ്ടാകും. പൗരത്വത്തിൽ നിന്ന് പുറത്തായവരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങളിൽ സ്ഥലം പോരാതെ വരികയും നാടുകടത്താൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവർക്ക് കൊടുക്കും തൊഴിൽ കാർഡ് പോലെ ഒരെണ്ണം. പൂർണ പൗരത്വം സിദ്ധിച്ചവരുടെ കാർഡിന്റെ നിറമായിരിക്കില്ല, രണ്ടാം കിട പൗരൻമാർക്ക്. ജാതി തിരിച്ചായിരിക്കാം അവ നൽകുക. മുസ്‌ലിമേതര ന്യൂനപക്ഷങ്ങൾക്കുമുണ്ടാകും പ്രത്യേക കാർഡ്. മ്യാൻമറിലെ റോഹിംഗ്യൻ മുസ്‌ലിം അനുഭവം അതാണ് വ്യക്തമാക്കുന്നത്. ഐ എസ് സി ഐ മുന്നോട്ട് വെക്കുന്ന വംശഹത്യാ പഠനത്തിലെ മൂന്നാം ഘട്ടം ഈ പൗരത്വ വിവേചനം വിശദീകരിക്കുന്നു എന്ന് പിപി സുമനൻ പറഞ്ഞു. ആലപ്പുഴ ചടയൻമുറി ഹാളിൽ നടന്ന നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ CAA വിരുദ്ധ പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ മാത്രമല്ല മതത്തിൻറെ താത്പര്യത്തിനെതിരായ നിരവധി കോടതി വിധികൾ നടപ്പിലാക്കപ്പെടാതെ കിടപ്പുണ്ടെന്നും താൻതന്നെ കേസുനടത്തിയ നടുറോഡിൽ പൊങ്കാലയ്‌ക്കെതിരെയും ശബ്ദമലിനീകരണത്തിനെതിരെയും ഒക്കെയുള്ള വിധികൾക്ക് പുല്ലുവിലയാണ് സർക്കാരും പോലീസുകാരും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെതിരെയുള്ള തൻറെ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മയുടെ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.