Thu. Apr 25th, 2024

കാ-തൊലിക്കാ പീഡന വാർത്തകൾ പുറത്തുവിട്ട് കേശവൻ നായർ- ബ്രഹ്മദത്തൻ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാര്‍ സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ കുപ്രചരണം നടത്തുകയാണെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്ന മാതൃഭൂമി, ഏഷ്യാനെറ്റ്, മാധ്യമം തുടങ്ങിയ മാധ്യമങ്ങളെ കത്തോലിക്കാ കുടുംബങ്ങളില്‍നിന്നും അകറ്റി നിര്‍ത്തണമെന്ന് സഭയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’ പത്രത്തിൻറെ ആഹ്വാനം. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ സഭാ പ്രവര്‍ത്തനങ്ങളെയും നേതൃത്വത്തെയും കൂദാശകളെയും അവഹേളിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ‘കത്തോലിക്കാസഭ’ വിശദീകരിക്കുന്നു.

വൈദികരല്ല സ്ത്രീകളെ പീഡിപ്പിക്കുന്നതെന്നും വൈദീകരെ കത്തോലിക്കാ സ്ത്രീകളാണ് കെണിവെച്ച് കുടുക്കുന്നതെന്നാണ് മുഖപത്രം ആരോപിക്കുന്നത്. വൈദികരെ കാണാനെന്ന വ്യാജേന സ്ത്രീകള്‍ വന്ന് കണ്ട് മടങ്ങിയതിനുശേഷം പൊലീസ് സ്റ്റേഷനില്‍ പോയി പീഡനാരോപണം നടത്തുന്നു എന്നാണ് ‘കത്തോലിക്ക സഭ’ എന്ന സഭയുടെ മുഖപത്രം ആരോപിച്ചിരിക്കുന്നത്.വൈദികരെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിക്കത്തക്ക വിധത്തില്‍ അവരുടെ പേരില്‍ മൊബൈല്‍ ഫോണുകളിലൂടെ പെണ്‍കുട്ടികളെ വിളിച്ച് ചില ചെകുത്താൻമാരും ദുഷ്ടാരൂപികളും ശല്യപ്പെടുത്തുന്നുണ്ടെന്നും വൈദികര്‍ വിളിക്കുന്നെന്ന വ്യാജേന പെണ്‍കുട്ടികളോട് ഈ ദുഷ്ടാരൂപികൾ അശ്ലീലം പറയുന്നുണ്ടെന്നുമാണ് പത്രത്തില്‍ പറയുന്നത്. സാത്താൻറെ ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ വൈദികരും വിശ്വാസികളും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും തൃശുര്‍ അതിരൂപതയുടെ കീഴിലുള്ള ‘കത്തോലിക്ക സഭ’ പത്രത്തിലുണ്ട്.

മുദ്രപത്രങ്ങളുടെ മധ്യസ്ഥൻ വിശുദ്ധ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ, മുദ്രപത്രം ഡിപ്പോയിൽവരുന്നതിനുമുമ്പ് ആകാശത്തുനിന്നും മാലാഖമാർ ഇറക്കിക്കൊടുത്ത മുദ്രപത്രം ഉപയോഗിച്ച് നടത്തിയ 16 ഭൂമി ഇടപാട് കേസിലും അതിൻറെ തുകകൾ അകൗണ്ടിൽ വരവ് വെക്കാതിരുന്നതിനും ന്യായീകരണവുമായാണ് ഡിസംബര്‍ മാസത്തിലെ കത്തോലിക്ക സഭ പുറത്തിറങ്ങിയിരിക്കുന്നത്. കത്തോലിക്കാസഭ ഇടവകകളിലെ വിവധ സ്ഥലമിടപാടുകളെയും മറ്റും വിശ്വാസികളോട് അന്വേഷിച്ചറിഞ്ഞ് തെറ്റിദ്ധാരണാപരമായ കേസുകള്‍ കൊടുക്കാനായി ഒരു വിഭാഗം സാത്താന്മാരും ദുഷ്ടാരൂപികളും കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് വൈദികരും വിശ്വാസി സമൂഹവും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അതിരൂപത നേതൃത്വം അറിയിക്കുന്നെന്നാണ് വാര്‍ത്ത.

വൺ സൈഡ് പ്രഭാഷണം മാത്രം നടത്തി ഹല്ലേലൂയയും പ്രൈസ് ദി ലോഡും മാത്രം കേട്ടുശീലിച്ചിട്ടുള്ളവർക്ക് എതിരഭിപ്രായങ്ങളും ചർച്ചകളും സംവാദങ്ങളും പണ്ടേ അലർജിയാണ്. അതുകൊണ്ടുതന്നെ ഈ മന്ദബുദ്ധികൾക്ക് ഡിബേറ്റുകളിൽ മറുപടിപറയാൻ അറിയില്ലെന്നതുമാണ് വാസ്തവമെങ്കിലും ഹിന്ദുക്കളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ വർത്തകൊടുക്കുന്നതെന്നും തങ്ങൾ പരിശുദ്ധരാണെന്നും അവകാശപ്പെട്ട് മാധ്യമങ്ങളെ ആക്രമിക്കുകയാണ് ഈ പീറപത്രം. ‘വാര്‍ത്തയും അന്തിച്ചര്‍ച്ചയുമെല്ലാം കെട്ടിയൊരുക്കുന്ന ഓരോ മാധ്യമത്തിനുമുണ്ട് ഉടമയുടെ രാഷ്ട്രീയവും മതപരവും സാമ്പത്തീകവുമായ ലക്ഷ്യങ്ങള്‍. ഭൂരിപക്ഷ സമുദായ പ്രീണനത്തിനുവേണ്ടി മറ്റുള്ളവരെ അവഹേളിക്കുന്നത് മാധ്യമങ്ങള്‍ കച്ചവട തന്ത്രമാക്കി. കത്തോലിക്കാ വിശ്വാസത്തെയും കൂദാശകളെയും അവഹേളിക്കുന്നത് പ്രധാന അജണ്ടയാക്കി സഭാ പ്രസ്ഥാനങ്ങളെയും അവയ്ക്ക് നേതൃത്വം നല്‍കുന്നവരെയുമെല്ലാം മാധ്യമങ്ങള്‍ അവഹേളിക്കുന്നു’ എന്നാണ് ആരോപണം

‘കത്തോലിക്ക സഭ’ പത്രം പുറത്തിറക്കിയ 2020 ലെ കലണ്ടറില്‍ കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ചിത്രം നല്‍കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് ഇതര മെത്രാന്മാരുടെ ഫോട്ടോ കൊടുത്തതുപോലെ ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതാണെന്നും സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കിയത് മാധ്യമങ്ങള്‍ക്ക് സഹിക്കാഞ്ഞിട്ടാണെന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്.

പീഡന പിതാവ് ഫ്രാങ്കോയ്ക്ക് പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും പ്രസ്താവനകളുമാണ് വാര്‍ത്തയില്‍ ഉടനീളം. കുറ്റം ചെയ്തതായി കോടതിയിലോ സഭാ സംവിധാനങ്ങളിലോ തെളിയുന്നതുവരെ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയത് എന്ന വിശദീകരണവും കത്തോലിക്കാ സഭ പത്രത്തില്‍ നല്‍കിയിട്ടുണ്ട്. നീതിന്യായ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ നിരപരാധിയായിത്തുടരാനുള്ള അവകാശം കുറ്റാരോപിതനുണ്ട് എന്നത് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ് എന്ന ന്യായീകരണവും പത്രം നല്‍കുന്നുണ്ട്.കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പേ ശിക്ഷ വിധിക്കുന്ന സൂപ്പര്‍ കോടതി ചമയുകയാണ് മാധ്യമങ്ങളെന്നും പത്രം ആരോപിക്കുന്നു. അതുകൊണ്ട് മാധ്യമ പിശാചുകൾക്കെതിരെ പ്രാർത്ഥിച്ച് ഒരുങ്ങി വേണം കുഞ്ഞാടുകൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ. അതിനാൽ സാത്താൻറെ ആധിപത്യത്തിലുള്ള പത്രാധിപർമാരും ജേണലിസ്റ്റുകളുമുള്ള മാതൃഭൂമി, ഏഷ്യാനെറ്റ്, മാധ്യമം തുടങ്ങിയ മാധ്യമങ്ങളെ കർത്താവിന്റെ നാമത്തിൽ ശാസിക്കുകയും ഭൽസിക്കുകയും ചെയ്യുന്നതാണ് മുഖപത്രത്തിന്റെ വാർത്ത.
പ്രൈസ് ദി ലോഡ്…അല്ലേലൂയാ സൂത്രം…!