Fri. Mar 29th, 2024

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൂടുതല്‍ സര്‍വകലാശാലകളിലേക്ക്. പൗരത്വ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മദ്രാസ് സര്‍കലാശാല അടച്ചു. അടുത്ത തിങ്കളാഴ്ച വരെ അവധി ആയിരിക്കുമെന്ന് മദ്രാസ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ ക്യാംപസ് ഒഴിയണമെന്ന് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്രതിഷേധം തുടരുമെന്നും ക്യാംപസില്‍ നിന്ന് പുറത്ത് പോകില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ ക്യാംപസില്‍ പോലീസ് എത്തിയിട്ടുണ്ട്്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്നാണ് സൂചന.

ഇതിനിടെ ഇന്ത്യയിലെ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് വിദേശ സര്‍വകലാശാലകളിലും പ്രതിഷേധം ഉയരുന്നുണ്ട്. ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ്, എംഐടി, കൊളംബിയ, സ്റ്റാന്‍സ്‌ഫോര്‍ഡ് അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രകടനങ്ങള്‍ നടന്നു.